സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. 2020 ലും 2021 ലും ആറു വീതം സ്ത്രീധന പീഡന മരണങ്ങൾ കേരളത്തിൽ നടന്നതായി മുഖ്യമന്ത്രി പറഞ്ഞു. 2011 മുതൽ 2016 വരെ 100 സ്ത്രീധന മരണങ്ങളാണ് സംഭവിച്ചത്.

സ്ത്രീധന കേസുകൾ പരിഗണിക്കാൻ പ്രത്യേക കോടതി സർക്കാരിന്റെ ആലോചനയിലാണെന്നും എ.ജി ഈ വിഷയം ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ചർച്ച ചെയ്തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീകളെ രണ്ടാംകിട പൗരന്മാരായും കാഴ്ചവസ്തുവായും കാണുന്നതിനെതിരേ ബോധവത്കരണം ഉയർത്തിക്കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരേ സത്യഗ്രഹം നടത്തിയ ഗവർണറുടെ നടപടി ബോധവത്കരണത്തെ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ ഇടപെടൽ ഗാന്ധിയൻ ശൈലിയിലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....