സ്ത്രീകൾ സാമൂഹ്യ തിന്മകളെ ചെറുക്കാൻ മുന്നോട്ട് വരണം ; ജോയിന്റ് കൗൺസിൽ പത്തനംതിട്ട ജില്ലാ വനിതാ കമ്മറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജോയിന്റ് കൗൺസിൽ പത്തനംതിട്ട ജില്ലാ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ച അന്താരാഷ്ട്ര വനിതാദിനം കേരള മഹിളാ സംഘം പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പത്മിനിയമ്മ ഉത്ഘാടനം ചെയ്തു. സ്ത്രീകൾ തങ്ങളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് എല്ലാ മേഖലകളിലും മുന്നോട്ടുവരണമെന്നും സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തകർത്ത് പുതിയൊരു തലമുറയെ വാർത്തെടുക്കാൻ സാധിക്കണമെന്നും അവര്‍ പറഞ്ഞു.

ജോയിന്റ് കൗൺസിൽ പത്തനംതിട്ട ജില്ല വനിത കമ്മിറ്റി പ്രസിഡന്റ്  നിത്യ എസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വനിതാ കമ്മിറ്റി അംഗം എസ്സ്.സിനി വനിതാദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു.  സംസ്ഥാന വൈസ് ചെയർമാൻ ആർ രമേശ്, പത്തനംതിട്ട ജില്ല പ്രസിഡന്റ്  അനീഷ് കുമാർ സി, സംസ്ഥാന കൗൺസിൽ അംഗം മഞ്ജു എബ്രഹാം, ജില്ലാ വനിതാ കമ്മറ്റി അംഗം സുജ ശീതൾ, സെക്രട്ടറി അമ്പിളി എസ്. ജെ എന്നിവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാഴ്ചക്കിടെ ഇടുക്കി ഡാമിൽ 20 അടി ജലനിരപ്പ് ഉയർന്നു ; വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം

0
ഇടുക്കി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴ ഇടുക്കി ജില്ലയിലെ പ്രധാന അണക്കെട്ടുകളിലെ...

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...