രാമചന്ദ്രന്‍ സ്വാമി സ്മാരക കുടിവെള്ള പദ്ധതി കോന്നിയില്‍ ഉത്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി: അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ ചൂരക്കുന്ന്, കൊല്ലൻപടി, മുതുപേഴുങ്കൽ, മുറ്റാക്കുഴി പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാവുന്ന കൊച്ചുപ്ലാവിളയിൽ രാമചന്ദ്രൻ സ്വാമി സ്മാരക കുടിവെള്ള പദ്ധതി കെ യു ജനിഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ക്ഷേമ ശേഖർ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.ജി ആനന്ദൻ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് രേഷ്മ മറിയം റോയ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീലത, മധു സി എസ്, ധനേഷ് ഗോപാൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം വർഗീസ് ബേബി, മുൻ ഗ്രാമപഞ്ചായത്ത് അംഗം കെ.എസ് സന്തോഷ് കുമാർ, കുടിവെള്ള പദ്ധതി കമ്മിറ്റി പ്രസിഡന്റ് സുധാകരൻ, സെക്രട്ടറി സുരേഷ് എസ് എന്നിവർ സംസാരിച്ചു.

പദ്ധതിയുടെ നിർമ്മാണത്തിനായി സ്ഥലം സൗജന്യമായി വിട്ടുനൽകിയ കൊച്ചു പ്ലാവിളയിൽ കെ ആർ സലീലനാഥിനെ കെ യു ജനിഷ് കുമാർ എംഎൽഎ ആദരിച്ചു. ആരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഉൾപ്പെട്ട ചൂരക്കുന്ന് പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായിരുന്നു. പദ്ധതി നടപ്പിലായത്തോടെ ചൂരക്കുന്ന്, കൊല്ലൻപടി, മുറ്റാക്കുഴി, മുതുപേഴുങ്കൽ തുടങ്ങിയ പ്രദേശങ്ങളിലെ നൂറോളം കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കൊല്ലൻപടിയിലെ വയലിന് സമീപം കിണർ നിർമ്മിച്ചു ചൂരക്കുന്ന് മലയിലെ വാട്ടർ ടാങ്കിൽ വെള്ളം പമ്പ് ചെയ്ത് എത്തിച്ച് പ്രദേശത്തെ വിവിധ ഭാഗങ്ങളിലെ വീടുകളിലേക്ക് കുടിവെള്ളമെത്തിക്കുന്നതാണ് പദ്ധതി. ഗ്രാമപഞ്ചായത്തിന്റെ  ആദ്യകാല അംഗം ആയിരുന്ന കൊച്ചു പ്ലാവിളയിൽ രാമചന്ദ്രൻ സ്വാമിയുടെ സ്മരണ നിലനിർത്തുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ പേരാണ് ഗ്രാമപഞ്ചായത്ത് കുടിവെള്ള പദ്ധതിക്ക് നൽകിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...