സ്ത്രീകളെ പുരുഷന്മാർക്കെതിരായ ബോംബായി ഉപയോഗിക്കുന്നത് നിർത്തണം : രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിൽ രാഹുൽ ഈശ്വർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മൂന്നാമത്തെ ബലാത്സം​ഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പോലീസിനെ കുറ്റപ്പെടുത്തി രാഹുൽ ഈശ്വർ രം​ഗത്ത്. രാഹുലിനെ അറസ്റ്റ് ചെയ്തത് പോലീസിൻ്റെ ദുരുപയോ​ഗത്തിൻ്റ തെളിവാണെന്നാണ് രാഹുൽ ഈശ്വറിൻ്റെ ആരോപണം. ആദ്യ രണ്ട് പരാതികൾ കൂട്ടിച്ചേർത്താണ് മൂന്നാമത്തെ പരാതിയെന്നും രാഹുൽ ഈശ്വർ ആരോപിച്ചിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ കേസിൽ സാമ്പത്തിക ചൂഷണം കൂടി കൂട്ടിച്ചേർത്തുവെന്നാണ് രാഹുൽ ഈശ്വറിൻ്റെ ആരോപണം. ഒന്നാമത്തെയും രണ്ടാമത്തെയും പരാതിയിൽ കോടതി സംശയം പ്രകടിപ്പിച്ചുവെന്ന് ചൂണ്ടിക്കാണിച്ച രാഹുൽ ഈശ്വർ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഹുലിനെതിരെ വ്യാജ പോക്സോ കേസ് കൂടി വരാൻ സാധ്യതയുണ്ടെന്നും പറഞ്ഞു.

എന്താണ് പൊലീസ് പറയുന്ന ശക്തമായ തെളിവ് എന്ന് ചോദിച്ച രാഹുൽ ഈശ്വർ പൊലീസിൻ്റെ വ്യാജകഥകൾ മാധ്യമങ്ങൾ വിശ്വസിക്കരുതെന്നും രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു. മാധ്യമശ്രദ്ധ കിട്ടാൻ ആർക്കെതിരെയും വ്യാജ പീഡന പരാതികൾ നൽകാം കഴിയും. പൊലീസ് സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നത് നാടിന് പ്രശ്നം. സ്ത്രീകളെ പുരുഷന്മാർക്കെതിരായ ബോംബായി ഉപയോഗിക്കുന്നത് നിർത്തണമെന്നും രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു. രാഹുൽ മാങ്കൂട്ടലിനെ കുടുക്കിയത് വിജയമായി ആഘോഷിക്കരുത്. ആരു ഭരിച്ചാലും വേട്ടയാടൽ അവസാനിപ്പിക്കണം. രാഹുൽ മാങ്കൂട്ടത്തിൽ നാളെ കുറ്റക്കാരൻ ആണെങ്കിൽ പൂർണ്ണമായും തള്ളിപ്പറയുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...