ഏഷ്യാ കപ്പ് : പാകിസ്ഥാനെ വീഴ്ത്തി ; ശ്രീലങ്കൻ ടീം ഫൈനലിൽ

For full experience, Download our mobile application:
Get it on Google Play

ദുബായ് : പാകിസ്ഥാനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ശ്രീലങ്ക ഇന്ത്യയെ നേരിടും. 131 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തിൽ എട്ട് പന്ത് ശേഷിക്കെ വിജയതീരത്തെത്തി. അഞ്ചാം വിക്കറ്റിൽ ഹർഷിതയും കവിഷയും ചേർന്ന് പടുത്തുയർത്തിയ 67 റൺസ് കൂട്ടുകെട്ടാണ് ലങ്കയ്ക്ക് വിജയമൊരുക്കിയത്. ചമാരി, ഇമേഷ, സഞ്ജന, ഹാസിനി എന്നിവരുടെ വിക്കറ്റുകൾ നേരത്തെ വീണതോടെ ഒരു ഘട്ടത്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 33 റൺസെന്ന നിലയിലായിരുന്നു ശ്രീലങ്ക. പിന്നീടാണ് ഹർഷിതയും കവിഷയും ഒത്തുചേർന്നത്. ഹർഷിത 36 റൺസും കവിഷ 33 റൺസും നേടി.

പിന്നീട് അവസാന ഓവറുകളിൽ നിലാക്ഷിയും കൗശാനിയും അവസരത്തിനൊത്തുയർന്നു. നിലാക്ഷി 10 പന്തിൽ 18 റൺസ് അടിച്ചപ്പോൾ കൗശാനി നാല് പന്തിൽ 10 റൺസ് കണ്ടെത്തി. പാകിസ്താനായി ഫാത്തിമ സന നാല് വിക്കറ്റുകൾ വീഴ്ത്തി. നേരത്തെ പുറത്താകാതെ 47 റൺസ് അടിച്ച ഫാത്തിമ സനയുടെ മികവിലാണ് പാകിസ്ഥാൻ 130 റൺസ് നേടിയത്. 36 പന്തിൽ നാല് ഫോറും രണ്ട് സിക്‌സറുകളും സഹിതമായിരുന്നു ഫാത്തിമ സനയുടെ ഇന്നിങ്‌സ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ആസൂത്രിതമായി പദ്ധതിയിട്ടു ; യുകെയിൽ 39കാരന് എട്ട്...

0
ലണ്ടൻ: കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ആസൂത്രിതമായി പദ്ധതിയിടുകയും അതിനായി...

സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിക്ക് നാളെ തുടക്കം ; ദേശീയ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും

0
കോഴിക്കോട് : തിരുത്തൽ നടപടികൾ ചർച്ച ചെയ്യുന്നതിനായുളള സിപിഐഎമ്മിന്റെ വിപുലീകൃത സംസ്ഥാന...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹി യിൽ തുടക്കം. ഉച്ചയ്ക്കാണ്...

ചർച്ചയും നയതന്ത്രവുമാണ് പരിഹാരം ; ബ്രിക്‌സ് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി മോദിയും പെസെഷ്കിയാനും

0
ന്യൂഡൽഹി : പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കുന്നതിനിടെ ബ്രിക്‌സ് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച...