സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യ ബോധവല്‍കരണം : ഏസ്മണിയുടെ ഫയര്‍ 2022-ന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

കളമശ്ശേരി : സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അവബോധം വ്യാപിപ്പിക്കാനായി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായ ഫിന്‍ടെക് സ്ഥാപനം ഏസ്മണി ആവിഷ്‌കരിച്ച ഫയര്‍ 2022 (ഫിനാന്‍ഷ്യല്‍ ഇന്‍ഡിപെന്‍ഡന്‍സ് ഫോര്‍ റിയല്‍ എംപവര്‍മെന്റ്) എന്ന പരിപാടിക്ക് തുടക്കമായി. കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി കളമശ്ശേരി കിന്‍ഫ്രാ ഹൈടെക് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണത്തിന് സ്ത്രീകള്‍ സാമ്പത്തികമായി സ്വതന്ത്രരാകേണ്ടത് അനിവാര്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ഫയര്‍ 2022-ന്റെ ഭാഗമായി ഗ്രാമീണ വനിതകള്‍ക്കായി ഏസ്മണി നടപ്പാക്കുന്ന സംരംഭകത്വ വികസന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു. സഹകരണ ബാങ്കുകള്‍ക്കുള്ള ഡിജിറ്റല്‍ ബാങ്കിങ് കിറ്റിന്റെ വിതരണം കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി സര്‍വീസ് സഹകരണ ബാങ്കിന് നല്‍കി കൊണ്ട് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.

ബാങ്കിങ് സോഫ്റ്റ്‌വെയര്‍, മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷന്‍, യുപിഐ, പ്രീപെയ്ഡ് കാര്‍ഡുകള്‍ എന്നിവ അടങ്ങുന്നതാണ് കിറ്റ്. സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായി സംഘടിപ്പിക്കുന്ന വെബിനാര്‍ പരമ്പരയും പരിപാടിയുടെ ഭാഗമായി ആരംഭിച്ചു. ഏസ്മണി എംഡി നിമിഷ ജെ. വടക്കന്‍ മുഖ്യപ്രഭാഷണം നടത്തി.

നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ലീഡ് ബിസിനസ് ഡെവലപ്‌മെന്റ് വിപിന്‍ ബാബു, മാനേജര്‍, ബിസിനസ് ഡെവലപ്‌മെന്റ് നെവില്‍ ജോസ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം ഓഫീസര്‍ അജീഷ എം.എ, ഫ്യൂച്ചര്‍ ഏസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. അഷ്‌ന പി.എ, ഏസ്മണി സിഇഒ ജിമ്മിന്‍ ജെ. കുറിച്ചിയില്‍, ഡയറക്ടര്‍ ജുബിന്‍ ജെ. കുറിച്ചിയില്‍, ടീം വണ്‍ അഡ്വര്‍ട്ടൈസ്‌മെന്റ്‌സ് എംഡി വിനോദിനി ഐസക്ക് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...