Sunday, June 30, 2024 5:06 pm

വനിതാശാക്തീകരണ പദ്ധതിയെ അധിക്ഷേപിച്ചു ; തമിഴ്‌നാട്ടിൽ ഖുഷ്ബുവിനെതിരെ വ്യാപക പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

തമിഴ്‌നാട് : സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന തമിഴ്‌നാട് സർക്കാരിന്റെ പദ്ധതിയെ, ‘പിച്ച’യെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ ദേശീയ വനിതാ കമ്മീഷൻ അംഗവും ബി.ജെ.പി നേതാവുമായ ഖുഷ്ബു സൂന്ദറിനെതിരെ വ്യാപക പ്രതിഷേധം. സമീപകാലത്ത് തമിഴ്‌നാട്ടിൽ നടന്ന 2000 കോടി രൂപയുടെ മയക്കുമരുന്ന് വേട്ടയെക്കുറിച്ചും, ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചലചിത്ര നിർമ്മാതാവ് ജാഫർ സാദിഖിക്കിനെക്കുറിച്ചും സംസാരിക്കവേയായിരുന്നു ഖുഷ്ബുവിന്റെ വിവാദ പരാമർശം നടത്തിയിരിക്കുന്നത്. ആയിരം രൂപ പിച്ച നൽകിയാൽ ഡി.എം.കെക്ക് സ്ത്രീകൾ വോട്ട് ചെയ്യില്ല. തമിഴ്‌നാട്ടിലെ ലഹരിമരുന്ന് വിപത്ത് തടയാൻ സർക്കാർ ശ്രമിക്കുന്നില്ല. സർക്കാർ മദ്യവിൽപന മേഖലയായ, ടാസ്മാക്കിനെ തടഞ്ഞാൽ ആയിരം രൂപ പിച്ച വാങ്ങേണ്ട അവസ്ഥ സ്ത്രീകൾക്ക് വരില്ലെന്നും ഖുഷ്ബു പറഞ്ഞു

ഖുഷ്ബുവിന്റെ പരാമർശത്തിന് പിന്നാലെ ഡി.എം.കെയുടെ വനിതാവിഭാഗം സംസ്ഥാനവ്യാപകമായി പ്രതിഷേധം നടത്തി. എന്നാൽ വിവാദത്തിനെതിരെ പ്രതികരണവുമായി ഖുഷ്ബുവും രംഗത്തുവന്നു. തന്നെ വാർത്തകൾക്കായി ഡി.എം.കെ വേട്ടയാടുകയാണെന്ന് പറഞ്ഞ ഖുഷ്ബു, ലഹരിമരുന്ന് ഭീഷണിയിൽ നിന്നും, ടാസ്മാകിൽ നിന്നും തമിഴ് ജനതയെ സംരക്ഷിക്കാനാണ് താൻ സംസാരിച്ചതെന്നും എക്‌സിൽ പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തോട്ടക്കോണം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി നടത്തി

0
പന്തളം: തോട്ടക്കോണം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി...

സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി

0
പത്തനംതിട്ട : കോഴഞ്ചേരി ദീപ സ്പോർട്സ് & ആർട്സ് ക്ലബ്ബിന്റെയും ഇസാറാ...

ആലുവയിൽ ബോർഡുകൾ നീക്കം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ആലുവ ഡിവൈഎസ്പി

0
കൊച്ചി: ആലുവയിൽ ബോർഡുകൾ നീക്കം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ആലുവ ഡിവൈഎസ്പി....

ഇവാൻജലിക്കൽ ചർച്ച് വിശ്വാസി സംഗമം നടത്തി

0
റാന്നി: വിശുദ്ധിയുടെ അനുഭവം വെല്ലുവിളികളുടെ നടുവിൽ പ്രത്യാശയോടെ പുതുക്കപ്പെടേണ്ടതാണെന്ന് ബിഷപ്പ് ഡോ....