ക്ഷീര വികസന വകുപ്പ് നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനം നേടി

For full experience, Download our mobile application:
Get it on Google Play

പന്തളം : ക്ഷീര വികസന വകുപ്പ് പത്തനംതിട്ട ജില്ലാതലത്തിൽ നടത്തിയ ഹെെസ്കൂൾ വിദ്യാർത്ഥികളുടെ ക്വിസ് മത്സരത്തിൽ തോട്ടക്കോണം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി ഷിഹാദ് ഷിജുവും എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി
കൃഷ്ണപ്രിയയും ഒന്നാം സ്ഥാനം നേടി. വിവിധ ക്വിസ് മത്സരങ്ങളിൽ ദേശീയ സംസ്ഥാന, ജില്ലാതലങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ള ഷിഹാദ് ഷിജു
ഈ വർഷം പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ ശാസ്ത്ര ക്വിസ്, ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരങ്ങളിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

ബാലസംഘം പന്തളം ഏരിയ സെക്രട്ടറിയും എസ് എഫ് ഐ പന്തളം ഏരിയ സെക്രട്ടറിയേറ്റ് അംഗവുമായ ഷിഹാദ് ഷിജു സി പി ഐ എം മങ്ങാരം വടക്ക് ബ്രാഞ്ച് ആക്ടിംഗ് സെക്രട്ടറി മങ്ങാരം കൊല്ലംപറമ്പിൽ കെ എച്ച് ഷിജുവിൻ്റെയും കുറ്റൂർ കുടുംബാരോഗ്യ കേന്ദ്രം നഴ്സിംഗ് ഓഫീസർ കെ സബീനയുടെയും മകനുമാണ്.
കൃഷ്ണപ്രിയ തോട്ടക്കോണം പായിക്കാട്ട് വീട്ടിൽ രവി കുമാറിൻ്റെയും ശശികലയുടെയും മകളാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബൈപാസ് റോഡ് നവീകരണം : കൊണ്ടോട്ടിയിൽ ഇന്ന് മുതൽ ഒരാഴ്ച ഗതാഗത നിയന്ത്രണം

0
കൊണ്ടോട്ടി : ബൈപാസ് റോഡിൽ നടക്കുന്ന നവീകരണ ജോലികൾ ഉടൻ പൂർത്തിയാക്കി...

സർക്കാർ സ്ഥലം ലഭ്യമാക്കിയാൽ പരിശോധിക്കും : കൊല്ലം-ഇടമൺ ദേശീയപാത വികസനത്തിൽ കേന്ദ്രം

0
കൊല്ലം : കൊല്ലം-തിരുമംഗലം ദേശീയപാത നാലുവരിപ്പാതയായി വികസിപ്പിക്കാനുള്ള സ്ഥലം സംസ്ഥാന സർക്കാർ...

കേരളത്തിൻ്റെ ഉള്ള് പൊള്ളിച്ച വയനാട് ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്

0
വയനാട്: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായിട്ട് ഇന്ന് രണ്ട് വർഷം. 298 പേരാണ്...

കനത്ത മഴ ; കോഴിക്കോട് ജില്ലയിലെ ഒരു പഞ്ചായത്തിൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

0
കോഴിക്കോട്: കോഴിക്കോട്ടെ പുതുപ്പാടി പഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. കനത്ത...