മോന്‍സന്റെ ഇടപാടുമായി ബന്ധമില്ല ; നാളെ ഹാജരാകില്ലെന്ന് കെ.സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസില്‍ തനിക്കൊരു ബന്ധവുമില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. കേസില്‍പ്പെട്ടതെങ്ങനെയെന്ന് പഠിക്കുകയാണെന്നും കേസില്ലാതിരുന്നത് കൊണ്ടാണ് എതിര്‍ പരാതി നല്‍കാതിരുന്നതെന്നും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അന്വേഷണ സംഘത്തിന് മുന്നില്‍ നാളെ ഹാജരാകില്ലെന്നും നിയമ നടപടികളെ കുറിച്ച് അഭിഭാഷകരുമായി ആലോചിക്കുന്നുവെന്നും സുധാകരന്‍ വ്യക്തമാക്കി. പരാതിക്കാരുമായി തനിക്ക് ബന്ധമില്ലെന്നും നേരത്തെ തനിക്കെതിരെ പരാതിയില്ലായിരുന്നുവെന്നും സുധാകരന്‍ ആവര്‍ത്തിച്ചു. ബുദ്ധിമുട്ടിക്കരുതെന്നും മോന്‍സന്‍ തന്നോട് മാപ്പ് പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സത്യവും നീതിയും തന്റെ ഭാഗത്താണെന്നും അതുകൊണ്ട് തന്നെ കേസ് അഭിമുഖീകരിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം മോന്‍സന്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പരാതിക്കാര്‍. കെ. സുധാകരനെതിരെ പരാതി നല്‍കിയ എം.ടി ഷമീറാണ് ഒരു ഓൺലൈൻ ന്യൂസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. സിബിഐ അന്വേഷണമെന്ന ആവശ്യവുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ടെന്നും ഷമീര്‍ പറയുന്നു. സുധാകരനെ ചോദ്യം ചെയ്യാന്‍ പോലും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുവരെ തയ്യാറായില്ലെന്നും ഇത് കോടതിയില്‍ ചോദ്യം ചെയ്തതോടെയാണ് ഉദ്യോഗസ്ഥര്‍ ഉണര്‍ന്നതെന്നും ഷമീര്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൂത്താട്ടുകുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 യാത്രക്കാർക്ക് പരിക്ക് ; 4 പേരുടെ നില...

0
കൊച്ചി: എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. വിവാഹസംഘവുമായി...

ഹോർമുസിൽ വീണ്ടും ആക്രമണം ; എണ്ണക്കപ്പലിന് തീപിടിച്ചു

0
ദുബായ്: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും അജ്ഞാത ആക്രമണം ഉണ്ടായതായി...

എഴുത്തുകാരനും നാടകപ്രവർത്തകനുമായ ടി.കെ.ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു

0
കണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന പ്രശസ്ത എഴുത്തുകാരൻ ടി.കെ.ഡി....

ഓണക്കാലത്തെ മദ്യവിൽപന : ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയുടെ മദ്യം

0
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധനവ്. ഉത്രാടം വരെയുള്ള എട്ട്...