റാന്നി : കനത്ത മഴയിലെ വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയ തടി പാലത്തിൽ തങ്ങി നിൽക്കുന്നത് ഭീക്ഷണിയാവുന്നു. പമ്പാനദിയ്ക്ക് കുറുകെ ഉപാസനക്കടവിനേയും പെരുമ്പുഴ കടവിനേയും തമ്മില്‍ ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന പുതിയപാലത്തിന്‍റെ തൂണിലാണ് തടി കുടിങ്ങിക്കിടക്കുന്നത്. പഴയ രണ്ട് പാലങ്ങളുടെ തൂണിലും തടിയും അവശിഷ്ടങ്ങളും അടിഞ്ഞു കൂടിയിരിക്കുകയാണ്.
മാലിന്യങ്ങള്‍ നീക്കിയില്ലെങ്കില്‍ അത് പാലത്തിന്റെ ബലക്ഷയത്തെ കൂടുതൽ ബാധിയ്ക്കും. തകര്‍ന്ന് വീണ പാലത്തിന്‍റെ അവശിഷ്ടങ്ങളും നദിയിലുണ്ട്. ഇതില്‍ തടഞ്ഞാണ് മാലിന്യങ്ങള്‍ കൂടുതലും കുന്നുകൂടുന്നത്. ഇത് അടിയന്തരമായി നീക്കുവാനുള്ള ശ്രമമാണ് ബന്ധപ്പെട്ടവര്‍ നടത്തേണ്ടത് എന്നാണ് പ്രദേശവാസികളുടെ ആവിശ്യം.