ഓണത്തിന് പണി തന്നു – ദേ ക്രിസ്മസ്സിനും എട്ടിന്റെ പണി ; അബാൻ ജംഗ്ഷനില്‍ ഡിസംബര്‍ 18 മുതൽ ഗതാഗത നിരോധനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓണത്തിന് പത്തനംതിട്ട നഗരത്തില്‍ എത്തിയവര്‍ക്ക് അബാന്‍ ജംഗ്ഷനില്‍ റോഡ്‌ അടച്ചതിനാല്‍ എട്ടിന്റെ പണി കിട്ടി. ഇപ്പോള്‍ ഇതാ വളരെയധികം തിരക്ക് അനുഭവപ്പെടുന്ന ക്രിസ്മസ് – ന്യു ഇയര്‍ കാലത്തും പത്തനംതിട്ട നഗരത്തില്‍ എത്തുന്നവര്‍ക്ക് ദുരിതം സമ്മാനിക്കുവാന്‍ വീണ്ടും റോഡ്‌ അടക്കുന്നു. അബാന്‍ മേല്‍പ്പാലം പണി ആരംഭിച്ചതുമുതല്‍ നഗരത്തിലെത്തുന്നവര്‍ ദുരിതം അനുഭവിക്കുകയാണ്. കടക്കെണിയിലായ വ്യാപാരികള്‍ പലരും കച്ചവടം നിര്‍ത്തി. അബാന്‍ മേല്‍പ്പാലം എന്നത് പത്തനംതിട്ടക്കാര്‍ ആഗ്രഹിച്ചതല്ല. ആറന്മുള എം.എല്‍.എ വീണാ ജോര്‍ജ്ജിന്റെ നിര്‍ബന്ധ ബുദ്ധിയില്‍ തെളിഞ്ഞതാണ് ഈ പഞ്ചവടിപ്പാലം.

അബാൻ ജംഗ്ഷനിൽ തിരുവല്ല – കുമ്പഴ റോഡിനു കുറുകെയുള്ള മേൽ പാലത്തിന്റെ deck- slab പ്രവർത്തികൾ ക്രമികരിക്കുന്നതിനായി അബാൻ ജംഗ്ഷനിൽ തിരുവല്ല – കുമ്പഴ റോഡിൽ അബാൻ ജംഗ്ഷൻ ഭാഗത്ത് ഡിസംബര്‍ 18 മുതൽ ഗതാഗതം താത്‌കാലികമായി നിരോധിച്ചിരിക്കുകയാണ്. തിരുവല്ല – കുമ്പഴ റോഡുവഴി കുമ്പഴ ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ അബാൻ ജംഗ്ഷനിൽ ക്രമീകരിക്കപ്പെട്ടിട്ടുള്ള താത്കാലിക ഡൈവേർഷൻ റോഡു വഴിയും വലിയ വാഹനങ്ങൾ മിനി സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ നിന്നും എസ് പി ഓഫീസ് മൈലപ്ര വഴിയും തിരിഞ്ഞു പോകേണ്ടതാണ്. തിരുവല്ല – കുമ്പഴ റോഡിലൂടെ പത്തനംതിട്ട ടൗൺ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കണ്ണങ്കര ജംഗ്ഷനിൽ നിന്നും തിരിഞ്ഞു റിങ് റോഡിൽ കല്ലറക്കടവിൽ ജംഗ്ഷനിൽ എത്തി തിരിഞ്ഞു പോകേണ്ടതാണെന്നും കേരളാ റോഡ്‌ ഫണ്ട് ബോര്‍ഡ് കോട്ടയം, പത്തനംതിട്ട ഡിവിഷന്‍ എക്സ‌ിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...