അലവന്‍സ് ഉള്‍പ്പെടെയുളള ആനുകൂല്യങ്ങള്‍ ; വര്‍ക്ക് ഫ്രം ഹോം പരിഷ്‌ക്കാരങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് മാറിയ സാഹചര്യങ്ങള്‍ക്കൊപ്പം തൊഴില്‍ മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്കും ശമ്പള പരിഷ്‌കരണത്തിനും വഴിയൊരുങ്ങുന്നു. പുതിയ സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോം അലവന്‍സ് ഉള്‍പ്പെടെയുളള ആനുകൂല്യങ്ങള്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് നല്‍കാനാണ് നീക്കം. ഐടി മേഖലയിലാകും ഇത് ഏറ്റവും ഗുണം ചെയ്യുക. കൊറോണയുടെ ഒന്നാം തരംഗം മുതല്‍ രാജ്യത്തെ മുന്‍നിര ഐടി സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ജീവനക്കാരെ വീട്ടിലിരുത്തിയാണ് ജോലി ചെയ്യിപ്പിക്കുന്നത്. ജനുവരിയോടെ ബംഗളൂരു ഉള്‍പ്പെടെയുളള ഐടി കേന്ദ്രങ്ങളില്‍ സ്ഥാപനങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങാനുളള ഒരുക്കത്തിലാണ്. പല സ്ഥാപനങ്ങളും ഇതിനോടകം ജീവനക്കാരെ തിരിച്ചുവിളിച്ചു തുടങ്ങി. എന്നാല്‍ വര്‍ക്ക് ഫ്രം ഹോം തൊഴില്‍ സംസ്‌കാരം പ്രോത്സാഹിപ്പിക്കണമെന്ന അഭിപ്രായമാണ് പൊതുവേ ഉളളത്.

ഇതിന്റെ ഭാഗമായിട്ടാണ് ശമ്പള പരിഷ്‌കരണത്തില്‍ വര്‍ക്ക് ഫ്രം ഹോം അലവന്‍സ് ഉള്‍പ്പെടെ വകയിരുത്താന്‍ തൊഴില്‍ മന്ത്രാലയം ആലോചിക്കുന്നത്. ജീവനക്കാര്‍ക്ക് ജോലിയുടെ ഭാഗമായി വേണ്ടുന്ന വസ്തുക്കള്‍ വാങ്ങുന്നതിന് തുക മടക്കി നല്‍കുന്നത് (റീ ഇംപേഴ്‌സ്‌മെന്റ്) അടക്കം പുതിയ വ്യവസ്ഥകളില്‍ ഉള്‍പ്പെടുത്താന്‍ സാദ്ധ്യതയുണ്ട്. വര്‍ക്ക് ഫ്രം ഹോം എന്നത് ജീവനക്കാരന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും കമ്പനിക്കും അതില്‍ പങ്കുണ്ടെന്നും ഉറപ്പിക്കുകയാണ് ഈ നീക്കങ്ങളിലൂടെ. വര്‍ക്ക് ഫ്രം ഹോം അലവന്‍സ് നിലവില്‍ വരുമ്പോള്‍ ഹൗസ് റെന്റ് അലവന്‍സ് ഉള്‍പ്പെടെ നിലവില്‍ ജീവനക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പല ആനുകൂല്യങ്ങളിലും കുറവുണ്ടാകും. സേവന മേഖലയിലെ വര്‍ക്ക് ഫ്രം ഹോം സംവിധാനം കഴിഞ്ഞ ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ഔപചാരികമാക്കിയിരുന്നു. 300 ലേറെ ജീവനക്കാരുളള സ്ഥാപനങ്ങള്‍ക്ക് ബാധകമായ സ്റ്റാന്‍ഡിംഗ് ഓര്‍ഡറാണ് തൊഴില്‍ മന്ത്രാലയം ഇറക്കിയത്. സമാനമായ രീതിയില്‍ പുതിയ ഓര്‍ഡറുകള്‍ ഉണ്ടാകുമെന്നാണ് തൊഴില്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...