പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ വിഭാഗം കോന്നി മെഡിക്കൽ കോളേജിലേക്ക് മാറ്റുന്ന ജോലികൾ പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ബി ആൻഡ് സി ബ്ലോക്ക് കെട്ടിടം ബലപ്പെടുത്തൽ ജോലികൾ നടക്കുന്നതിന്റെ ഭാഗമായി ശസ്ത്രക്രിയ വിഭാഗം കോന്നി മെഡിക്കൽ കോളേജിലേക്ക് മാറ്റുന്ന ജോലികൾ പുരോഗമിക്കുന്നു. ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ ഉപകരണങ്ങൾ എല്ലാം അഴിച്ചുമാറ്റി ഇത് പ്രത്യേകം പായ്ക്ക് ചെയ്ത് കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഓപ്പറേഷൻ തീയേറ്ററിലെ ഉപകരണങ്ങൾ ഫർണിച്ചറുകൾ എന്നിവയാണ് എത്തിച്ചത്. ഗൈനക്കോളജി, ഓർത്തോ, ഇ എൻ റ്റി ജനറൽ സർജറി വിഭാഗങ്ങൾ ആണ് കോന്നി മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നത്.

ശസ്ത്രക്രിയ വിഭാഗങ്ങൾ മെഡിക്കൽ കോളേജിൽ അടുത്ത ആഴ്ച പ്രവർത്തനം ആരംഭിക്കുവാൻ ആണ് അധികൃതർ ലക്ഷ്യമിടുന്നത്. സർജ്ജിക്കൽ, ഐ സി യു, അത്യാഹിത വിഭാഗം എന്നിവടങ്ങളിൽ എത്തിക്കുന്ന ഉപകരണങ്ങൾ എത്തിച്ചാൽ ഉടൻ തന്നെ അണുവിമുക്തമാക്കും. ശസ്ത്രക്രിയ മുറികളിലെ അണുബാധ പരിശോധിക്കുന്നത് മെഡിക്കൽ കോളേജിലെ മൈക്രോ ബയോളജി ലാബിലാണ്. മൂന്ന് തവണ അണുബാധ പരിശോധിച്ച് ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...

പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

0
തിരുവനന്തപുരം: പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു....

വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ്

0
ഇടുക്കി: വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുകയും ജനവാസ മേഖലകളിൽ...

ദേശീയപാത അടഞ്ഞു : മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ

0
മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ...