സംസ്ഥാന സർക്കാരിന്റെ ആദ്യ പരിഗണന തൊഴിലാളികൾക്ക് നൽകണം : ബിനോയ്‌ വിശ്വം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലെ ജനക്ഷേമ പ്രവർത്തനങ്ങളെ അട്ടിമറിക്കാനും സംസ്ഥാന ഭരണത്തെ ദുർബലപ്പെടുത്താനും കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോൾ എൽ ഡി എഫ് സർക്കാരിനെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം അഭ്യർത്ഥിച്ചു. എന്നാൽ സാമ്പത്തിക സ്രോതസ്സുകൾ പരിമിതപ്പെടുന്ന പശ്ചാത്തലത്തിൽ തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും മുൻഗണന നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എ ഐ ടി യു സി) സെക്രട്ടേറിയറ്റിന് മുമ്പിൽ നടത്തി വരുന്ന ത്രിദിന പ്രതിഷേധ സംഗമത്തെ അഭിവാദ്യം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി പ്രദീപ്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി ജി മോഹനൻ സ്വാഗതം ആശംസിച്ചു. എ ഐ ടി യു സി സംസ്ഥാന സെക്രട്ടറിമാരായ കെ പി ശങ്കരദാസ്, എലിസബത്ത് അസ്സീസ്സി, ജില്ലാ നേതാക്കളായ പട്ടം ശശിധരൻ, മൈക്കിൾ ബാസ്ട്യൻ, പി എസ് നായിഡു, വി കെ ലതിക, ആലിസ് തങ്കച്ചൻ, സി യു ശാന്ത, ബാബു ചിങ്ങാരത്ത്, സജിത പാലോട്, മുകേഷ് ബാലകൃഷ്ണൻ, കെ ചന്ദ്രശേഖരൻ, സെലീന സന്തോഷ്‌, കെ എസ് ജയചന്ദ്രൻ, അഭിലാഷ് ആൽബർട്ട്, എന്നിവർ പ്രസംഗിച്ചു. സുജാത, ദുർഗേശ്വരി, റിൻസി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....