പ്രവർത്തകർ ജാ​ഗ്രത പുലർത്തണം ; നിർദേശവുമായി മമത ബാനർജി

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: അവസാന നിമിഷങ്ങളിലും വിവാദങ്ങളും വാക്പോരും തീരാതെ പശ്ചിമബം​ഗാൾ. പ്രവർത്തകർ ജാ​ഗ്രത പുലർത്തണമെന്ന് മമത ബാനർജിയുടെ നിർദേശം. മനപ്പൂർവ്വം ലോഡ്ഷെഡിങ്, സിസിടിവി പ്രവർത്തനം നിലയ്ക്കുന്നു തുടങ്ങിയ കാര്യങ്ങൾ പലയിടത്തും റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ആരെയെങ്കിലും സംശയപൂർവം കണ്ടാൽ വളഞ്ഞിട്ട് പിടിക്കണമെന്നുമാണ് നിർദേശം. നോർത്ത് 24 പർ​ഗാനസിൽ വഴിയരികിൽ വിവിപാറ്റ് സ്ലിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. ആരെയെങ്കിലും സംശയപൂർവം കണ്ടാൽ വളഞ്ഞിട്ട് പിടിക്കണം. പ്രവർത്തകർ ജാ​ഗ്രത പുലർത്തണം. എല്ലാം ബിജെപിയുടെ കളിയാണെന്നും തോൽവി ഉറപ്പിച്ച ബിജെപി എന്തും ചെയ്യുമെന്നും മമത ബാനർജി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

ഭൂരിപക്ഷം എക്സിറ്റ് പോളുകളും അട്ടിമറി പ്രവചിച്ചതോടെ രാജ്യശ്രദ്ധ പശ്ചിമ ബംഗാളിലേക്കാണ്. 294 മണ്ഡലങ്ങളിൽ 293 മണ്ഡലങ്ങളിലെ ജനവിധി ഇന്ന് അറിയാം. ഫാൽത മണ്ഡലത്തിൽ റീപോളിംഗ് നടക്കും. വോട്ടെണ്ണലിൽ അതീവ ശ്രദ്ധ പുലർത്താൻ അണികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...