പശ്ചിമേഷ്യയിൽ സമാധാനം വരുമോ? ഇറാന്റെ പുതിയ നിർദേശങ്ങളിൽ അമേരിക്കയുടെ നിലപാട് നിർണ്ണായകം

For full experience, Download our mobile application:
Get it on Google Play

ദുബൈ: ഇറാൻ-അമേരിക്ക യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ വെച്ച നിർദേശങ്ങളോടുള്ള അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ വഴി അറിയിച്ചെന്നും നിലപാട് ഇന്നു തന്നെ ഉണ്ടാകുമെന്നുമാണ് ഇറാൻ വിദേശകാര്യമന്ത്രി വ്യക്തമാക്കിയത്. അതിനിടെ, ഇറാൻ ആണവായുധമുണ്ടാക്കുന്നില്ലെന്ന് വ്യക്തമാക്കി ഇറാൻ വിപ്ലവസേന ഇന്ന് രംഗത്തെത്തി.പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള പരിഹാരം അമേരിക്കയെ അറിയിച്ചെന്നാണ് ഇറാൻ പറഞ്ഞിരിക്കുന്നത്. ഖത്തർ വഴിയാണ് സന്ദേശം കൈമാറിയത്. അമേരിക്കൻ നിലപാട് അനുകൂലമായാൽ സമാധാനത്തിലേക്ക് വഴി തുറക്കും. അമേരിക്ക പരിഹാരം ആഗ്രഹിക്കുന്നുണ്ടെങ്കിൽ മുന്നോട്ടു പോകാമെന്നു കൂടി ഇറാൻ വിദേശകാര്യമന്ത്രി ഇന്ന് വ്യക്തമാക്കി. ഹോർമൂസ് തുറക്കുന്നതിൽ ഉൾപ്പടെയാണ് ഇറാൻ തങ്ങളുടെ നിലപാടും പരിഹാര നിർദേശങ്ങളും അറിയിച്ചിരിക്കുന്നത്.

ആണവ വിഷയത്തിൽ വിട്ടുവീഴ്ച്ചയ്ക്ക് തയാറായാൽ ഇറാനു ഉപരോധത്തിലും മരവിപ്പിച്ച സ്വത്തുക്കളിലും ഇളവ് നൽകാമെന്ന് സമ്മതിച്ചതായുള്ള റിപ്പോർട്ടുകൾ അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപും ഇറാനും ഒരുപോലെ തള്ളി. ആണവായുധം ഉണ്ടാകകുന്നില്ലെന്നും ഇത് അമേരിക്കക്കും അറിയാമെന്നും ഇറാന്റെ സമ്പത്ത് കൈക്കലാക്കാനാണ് അമേരിക്കയുടെ ലക്ഷ്യമെന്നുമാണ് ഐആർജിസി തുറന്നടിച്ചിരിക്കുന്നത്. ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ആക്രമണം ഉണ്ടായാൽ വേദനാജനകമായിരിക്കും മറുപടിയെന്നും വെല്ലുവിളി മുഴക്കിയിട്ടുണ്ട്. അതിനിടെ ഇറാഖിലെ നജാഫിലേക്ക് തീർത്ഥ യാത്രകൾക്കുൾപ്പടെ വ്യോമയാന ഉപരോധത്തിൽ അമേരിക്ക ഇളവ് നൽകി. ഹോർമൂസിൽ ഒരു കപ്പലിന് നേരെ ആക്രമണമുണ്ടായെങ്കിലും നേരിയ കേടുപാടുണ്ടായ കപ്പൽ യാത്ര തുടർന്നു

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ് ; കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് ജാമ്യം

0
കൊൽക്കത്ത: നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് ജാമ്യം. കൊൽക്കത്ത...

പ്രതിഷേധം കനത്തു ; മുഖ്യമന്ത്രി വി.ഡി സതീശന്റെ സുരക്ഷ കൂട്ടും ; കൂടുതൽ പോലീസുകാരെ...

0
തിരുവനന്തപുരം: പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്റെ സുരക്ഷ വർധിപ്പിക്കാൻ...

വീട്ടിൽ ആരുമില്ലെന്ന് ഉറപ്പുവരുത്തി ; യൂട്യൂബറുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ

0
തിരുവനന്തപുരം: സ്വർണവും പണവും പ്രദർശിപ്പിച്ച് വീഡിയോയിട്ടതിന് പിന്നാലെ യൂട്യൂബറുടെ വീട്ടിലെ 118...

അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന മഞ്ജു വാര്യരുടെ പരാതി ; സംവിധായകൻ സനൽകുമാർ ശശിധരൻ...

0
കൊച്ചി: അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നടി മഞ്ജു വാര്യർ നൽകിയ...