ലോക കാന്‍സര്‍ ദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ നേതൃത്വത്തില്‍ കാന്‍സര്‍ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. ഇലന്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങ് ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മെഴ്സി മാത്യു ഉദ്ഘാടനം ചെയ്തു. കാന്‍സര്‍ രോഗത്തെപ്പറ്റിയുള്ള അവബോധം ജനങ്ങളില്‍ എത്തിക്കുക, നേരത്തേയുള്ള രോഗനിര്‍ണയവും വിദഗ്ധചികിത്സയും ഉറപ്പാക്കുക, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക എന്നിവയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. സിനി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി മുഖ്യപ്രഭാഷണം നടത്തി. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. സിജു, എന്‍സിഡി നോഡല്‍ ഓഫീസര്‍ ഡോ. നിധീഷ് ഐസക് സാമുവല്‍, ഇലന്തൂര്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഹിദായത്ത് അന്‍സാരി, അടൂര്‍ ജനറല്‍ ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ.സുചേത, ജില്ലാഎഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ടി.കെ. അശോക് കുമാര്‍, ജില്ലാ നഴ്സിംഗ് ഓഫീസര്‍ റ്റി.എ. സതി മോള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ആശാപ്രവര്‍ത്തകര്‍, ഇലന്തൂര്‍ നഴ്സിംഗ് കോളജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസും കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയിലെ നിത്യജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നെഴുതി വിദേശി; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്

0
ന്യൂഡൽഹി: വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ദൈനംദിന ജീവിതം കൂടുതൽ അധ്വാനവും സമയവും...

നെഗറ്റീവ് എനർജി മാറ്റാനെന്ന പേരിൽ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു; വ്യാജ മോട്ടിവേഷണൽ സ്പീക്കർ പിടിയിൽ

0
പൂണെ: മോട്ടിവേഷണൽ സ്പീക്കറെന്ന വ്യാജേന യുവതിയുമായി പരിചയം സ്ഥാപിച്ച് ന​ഗ്നചിത്രങ്ങൾ കൈക്കലാക്കിയ...

പരിചരിക്കാൻ മടിച്ച് ക്രൂരകൃത്യം; വീൽചെയറിലായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

0
ചെന്നൈ: രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി 44കാരനായ മകന്‍....

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...