ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി പന്ത്രണ്ട് ലക്ഷം പിന്നിട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്‌ :  ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി പന്ത്രണ്ട് ലക്ഷം പിന്നിട്ടു. നാല് ലക്ഷത്തിനടുത്ത് പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24.62 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം എട്ടു കോടി അറുപത്തിയൊന്ന് ലക്ഷം കടന്നു.

അമേരിക്കയില്‍ രണ്ട് കോടി എണ്‍പത്തിയാറ് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. ഏറ്റവും കൂടുതല്‍ മരണങ്ങളും അമേരിക്കയില്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്. 5,07,603 പേര്‍ മരിച്ചു. ഒരു കോടി എണ്‍പത്തിയേഴ് ലക്ഷം പേര്‍ സുഖം പ്രാപിച്ചു.

ഇന്ത്യയില്‍ 1.09 കോടി പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 1.40 ലക്ഷം പേര്‍ മാത്രമേ ചികിത്സയിലുള്ളു. 1.06 കോടി പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 1.56 ലക്ഷമായി ഉയര്‍ന്നു.

ബ്രസീലില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടു.2.44 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം തൊണ്ണൂറ് ലക്ഷം കടന്നു. റഷ്യയില്‍ നാല്‍പത്തിയൊന്ന് ലക്ഷം പേര്‍ക്കും, ബ്രിട്ടനില്‍ നാല്‍പത് ലക്ഷം പേര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...