Wednesday, April 16, 2025 7:25 am

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാലര കോടിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാലര കോടിയിലേക്ക് അടുക്കുന്നു. ഇതുവരെ 4,47,39,883 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 11,78,527 പേര്‍ മരണമടഞ്ഞു. 3,27,01,964 പേര്‍ രോഗമുക്തി നേടി. ലോകത്ത് രോഗവ്യാപനത്തിലും മരണത്തിലും ഒന്നാമതായ അമേരിക്കയില്‍ ഒരാഴ്ചയ്ക്കിടെ പോസിറ്റിവിറ്റി നിരക്ക് 24 ശതമാനം ഉയര്‍ന്നു. യു എസില്‍ ഇതുവരെ 91 ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,33,122 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 59 ലക്ഷം പിന്നിട്ടു.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷം പിന്നിട്ടു. കഴിഞ്ഞദിവസം 36,470 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മൂന്നു മാസത്തിനിടെയുള്ള ഏറ്റവും കുറവ് പ്രതിദിന കണക്കാണിത്. ചികിത്സയിലുള്ളവരുടെ എണ്ണം 6,25,857 ആയി കുറഞ്ഞു. ആകെ കേസുകളുടെ 7.88 ശതമാനം മാത്രമാണിത്. ആകെ രോഗമുക്തരുടെ എണ്ണം 72 ലക്ഷം പിന്നിട്ടു.

ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.രാജ്യത്ത് ഇതുവരെ 54 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,58,468 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 49 ലക്ഷം കടന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുകയാണ്. ഈ ആഴ്ച മാത്രം 40 ശതമാനം മരണം യൂറോപ്പില്‍ വര്‍ദ്ധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

ഫ്രാന്‍സ്​, സ്​പെയിന്‍, ബ്രിട്ടന്‍, നെതര്‍ലന്‍ഡ്​സ്​, റഷ്യ എന്നീ രാജ്യങ്ങളില്‍ കൊവിഡ്​ കേസുകള്‍ കുത്തനെ ഉയര്‍ന്നു. റഷ്യയില്‍ പ്രതിദിനം മുന്നൂറിലധികം മരണമാണ് റിപ്പോര്‍‌ട്ട് ചെയ്യുന്നത്. ഇറ്റലിയില്‍ പോസിറ്റിവിറ്റി നിരക്ക് എട്ടിരട്ടി വര്‍ദ്ധിച്ചു. ജര്‍മനിയില്‍ ഒരാഴ്ചയ്ക്കിടെ 70 – 75 ശതമാനമെന്ന എന്ന നിലയ്ക്കാണ് കൊവിഡ് കേസുകളുടെ വര്‍ദ്ധനവ്. രാജ്യത്ത് പ്രതിദിന കേസുകള്‍ ദിവസങ്ങള്‍ക്കകം 20,000 ആകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ണൂർ തളിപ്പറമ്പിൽ 25 ഏക്കർ വഖഫ് ഭൂമിയെച്ചൊല്ലി വിവാദം

0
കണ്ണൂർ: തളിപ്പറമ്പിൽ വഖഫ് ഭൂമിയെച്ചൊല്ലി വിവാദം. സർസെയ്‌ദ് കോളജ് സ്ഥിതിചെയ്യുന്ന 25...

കൊല്ലം കരുനാഗപ്പള്ളിയിൽ മരിച്ച പെൺമക്കളുടെയും അമ്മയുടെയും പോസ്റ്റ്മോർട്ടം ഇന്ന്

0
കൊല്ലം : കൊല്ലം കരുനാഗപ്പള്ളിയിൽ അമ്മ തീകൊളുത്തിയതിനെ തുടർന്ന് മരിച്ച പെൺമക്കളുടെയും...

സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഇ ഡി കുറ്റപത്രം ; കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി...

0
ദില്ലി : നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ...

മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
കൊച്ചി : മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി...