വാഷിംഗ്‌ടണ്‍ : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി എണ്‍പത്തി നാല് ലക്ഷം പിന്നിട്ടു. 9,152 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ലോകത്തെ ആകെ കോവിഡ് മരണങ്ങള് 1,385,708 ആയി. 567,723 പേര്‍ക്ക് പുതിയതായി രോഗം ബാധിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 58,466,718 ആയി ഉയര്‍ന്നു.
40,451,775 പേരാണ് കോവിഡില്‍ നിന്നും മുക്തി നേടിയത്. 16,629,235 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 102,369 പേരുടെ നില അതീവ ഗുരുതരമാണെന്നും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോമീറ്ററും പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
രോഗികളുടെ എണ്ണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. 1,62,340 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,24,40,167 ആയി. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. 2,61,757 പേര്‍ മരിച്ചു. എഴുപത്തിനാല് ലക്ഷത്തിലധികം പേര്‍ സുഖം പ്രാപിച്ചു.
ഇന്ത്യയില്‍ വീണ്ടും രോഗവ്യാപനം രൂക്ഷമാകുകയാണ്. കഴിഞ്ഞദിവസം നാല്‍പത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം തൊണ്ണൂറ് ലക്ഷം കടന്നു. 4,40,554 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മരണസംഖ്യ 1.33 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 85 ലക്ഷം പിന്നിട്ടു.