ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടി നാല്‍പ്പത്തിയഞ്ച് ലക്ഷം പിന്നിട്ടു. അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 16,54,252 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി ഇരുപത്തിമൂന്ന് ലക്ഷം കടന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയോടടുത്തു. കഴിഞ്ഞദിവസം 21,861 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 99,54,769 ആയി ഉയര്‍ന്നു. നിലവില്‍ 3,28,922 പേരാണ് ചികിത്സയിലുളളത്. മരണസംഖ്യ 1,44,487 ആയി. 94,81,360 പേരാണ് രോഗമുക്തി നേടിയത്.
ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുളളത് അമേരിക്കയിലാണ്. യു എസില്‍ 2,41,460 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. മൂന്ന് ലക്ഷത്തിലധികം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടിയോടടുത്തു.
ബ്രസീലിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. രാജ്യത്ത് എഴുപത് ലക്ഷത്തിലധികം ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,83,822 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിയൊന്ന് ലക്ഷം കടന്നു.