ലോകത്ത് 10 കോടി കടന്ന് കോവിഡ് ബാധിതർ ; മരണം 21 ലക്ഷത്തിലധികം

For full experience, Download our mobile application:
Get it on Google Play

യു എസ് : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 10 കോടി കടന്നു. 10,02,80,252 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 21,49,387 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. 7,22,89,169 പേരാണ് രോഗമുക്തി നേടിയതെന്നും വേൾഡോ മീറ്ററിന്‍റെ കണക്കിൽ പറയുന്നു. യു.എസിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ. 2,58,61,597 പേർക്കാണ് യു.എസിൽ ഇതുവരെ കോവിഡ് ബാധിച്ചത് . കോവിഡ് ബാധിതർ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. 1,06,77,710 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത് . ബ്രസീൽ, റഷ്യ, യു.കെ, ഫ്രാൻസ് , സ്പെയിൻ, ഇറ്റലി, തുർക്കി, ജർമനി തുടങ്ങിയവയാണ് കോവിഡ് ബാധിതർ ഏറ്റവും കൂടുതലുള്ള മറ്റു രാജ്യങ്ങൾ.

അതേസമയം യു.കെയിലും ദക്ഷിണാഫ്രിക്കയിലും ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് പടർന്നുപിടിക്കുന്നത് ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. അതിതീവ്ര കൊറോണ വൈറസ് ഇന്ത്യയുൾപ്പെടെ 50ൽ അധികം രാജ്യങ്ങളിൽ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട് . യഥാർഥ കൊറോണ ൈവറസിനേക്കാൾ 30 ശതമാനം മരണസാധ്യത കൂടുതലാണ് അതിതീവ്ര വൈറസിന്. കൂടാതെ 70 ശതമാനത്തിലധികം അതിതീവ്ര വ്യാപന ശേഷിയുണ്ടെന്നതും ആശങ്ക വർധിപ്പിക്കുന്നു. കൊറോണ വൈറസ് പ്രതിരോധത്തിനായി ഇന്ത്യയുൾപ്പെടെ വാക്സിൻ വിതരണം ആരംഭിച്ചത് ആശ്വാസം നൽകുന്നു. രാജ്യത്ത് രണ്ടു വാക്സിനുകൾക്കാണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത് . കോവിഷീൽഡ് , കോവാക്സിൻ എന്നിവയാണവ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...