എത്യോപ്യയിൽ അതിമാരക മാർബ​ഗ് വൈറസ് സ്ഥിരീകരിച്ച് ലോകാരോ​ഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ബഹിർ ദാർ: എത്യോപ്യയിൽ അതിമാരക മാർബ​ഗ് വൈറസ് സ്ഥിരീകരിച്ച് ലോകാരോ​ഗ്യ സംഘടന. സൗത്ത് സുഡാനുമായി അതിർത്തി പങ്കിടുന്ന ഒമോ മേഖലയിൽ ഒമ്പത് പേരിൽ വൈറസ് ബാധ കണ്ടെത്തി. വൈറസ് വ്യാപനം തടയുന്നതിനായി ലോകാരോ​ഗ്യ സംഘടന പ്രത്യേക സംഘത്തെ എത്യോപ്യയിൽ നിയോ​ഗിച്ചു. എബോ​ഗളയുടെ ​ഗണത്തിൽ പെടുന്ന ഫിലോ വൈറസാണ് മാർബ​ഗ്. എബോളയേക്കാൾ അതീവ അപകടകാരിയാണ് ഇത്. അപൂർവവും അപകടകാരിയുമായ ഹെമറേജ് ഫീവർ എന്നാണ് അമേരിക്ക ആസ്ഥാനമാക്കിയുള്ള സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ ഈ രോ​ഗബാധയെ വിശേഷിപ്പിക്കുന്നത്.

ഈജിപ്ഷ്യൻ പഴംതീനി വവ്വാലുകളിലാണ് മാർബ​ഗ് വൈറസ് ആദ്യമായി കണ്ടെത്തിയത്. എബോളയ്ക്ക് സമാനമായി വവ്വാലുകളിൽ നിന്നാണ് മനുഷ്യലേക്ക് മാർബ​ഗ് വൈറസ് പടരുന്നത്. ശരീര സ്രവങ്ങളിൽ നിന്നും രോ​ഗ ബാധിതരുമായുള്ള സമ്പർക്കത്തിലൂടെയും ശരീര സ്രവത്തിന്റെ അംശമുള്ള വസ്ത്രങ്ങളിൽ നിന്നും ബെഡ്ഷീറ്റുകളിൽ നിന്നുപോലും വൈറസ് പടരാനുള്ള സാധ്യതയുണ്ട്. കടുത്ത രക്തശ്രാവം, പനി, ഛർദ്ദി, ശരീരത്തിൽ ഉണ്ടാകുന്ന തടിപ്പ്, എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. മാർബ​ഗിന് ഇതുവരെ ചികിത്സയോ വാക്സിനോ കണ്ടുപിടിച്ചിട്ടില്ല. 25 മുതൽ 80 ശതമാനം വരെയാണ് മരണനിരക്ക്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...