കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഭാരത് ബയോടെകിന്റെ കൊവിഡ് വാക്സിനായ കൊവാക്‌സിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന്. ഉച്ചയ്ക്കുശേഷം ലോകാരോഗ്യ സംഘടനാ വിദഗ്ധ സമിതി യോഗം ചേരും. കൊവാക്‌സിന്റെ ഒന്നുമുതല്‍ മൂന്നുവരെയുള്ള പരീക്ഷണങ്ങളുടെ വിവരങ്ങള്‍ പരിശോധിക്കും. വിദഗ്ധ സമിതിയുടെ നിലപാട് അനുകൂലമായാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൊവാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി ലഭിക്കും.

കൊവാക്സിന്‍ 77.8 ശതമാനം ഫലപ്രാപ്തി തെളിയിക്കുന്നതായുള്ള പരീക്ഷണ വിവരങ്ങള്‍ ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് സമര്‍പ്പിച്ചിരുന്നു. ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം ലഭിക്കുന്നതോടെ അടിയന്തരമായി ഉപയോഗിക്കാനുള്ള വാക്സിന്‍ പട്ടികയില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്സിന്‍ ഇടംപിടിക്കും. ലോകാരോഗ്യ സംഘടനയുടെ പാനല്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി കൊവാക്സിനെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കൊവാക്സിന്റെ രോഗപ്രതിരോധന ശേഷി, ഫലപ്രാപ്തി, സുരക്ഷ എന്നിവ പരിശോധിച്ചാണ് അനുമതി നല്‍കുന്നത്. അനുമതി ലഭിച്ചാല്‍ പ്രവാസികള്‍ക്ക് ഉള്‍പ്പെടെ ഏറെ ഗുണകരമാകും. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ധ സമിതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 77.8ശതമാനമാണ് കൊവാക്സിന്റെ ഫലപ്രാപ്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...