വാക്‌സീന്‍ ഡ്രോണില്‍ പറന്നെത്തും ; പദ്ധതിക്ക് തുടക്കം – ദക്ഷിണേഷ്യയിലാദ്യം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഐസിഎംആറിന്റെ ഡ്രോണ്‍ അധിഷ്ഠിത വാക്‌സിന്‍ വിതരണ പദ്ധതിയായ ഐ-ഡ്രോണ്‍  സംവിധാനത്തിന് തുടക്കം കുറിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ അവസാനത്തെ പൗരനും ആരോഗ്യ പരിരക്ഷ ലഭ്യമാക്കുക എന്നത് മക്ഷ്യമിട്ടാണ് ഐസിഎംആറിന്റെ  സംരംഭത്തിന്  തുടക്കമിട്ടത്.

ജീവന്‍ രക്ഷാ വാക്‌സിനുകള്‍ എല്ലാ പൗരന്മാര്‍ക്കും എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം അറിയിച്ചു. മണിപ്പൂരിലെ ബിഷ്ണുപുര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന്  ലോക്തക് തടാകത്തിലെ കരംഗ് ദ്വീപിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കാണ് വാക്‌സീന്‍ എത്തിച്ചത്. 15കിലോമീറ്റര്‍ ദൂരം 12-15 മിനിറ്റിനുള്ളില്‍ താണ്ടിയാണ്  ഡ്രോണ്‍ കോവിഡ് വാക്‌സിന്‍ എത്തിച്ചത്.

ദക്ഷിണേഷ്യയില്‍ ഇതാദ്യമായാണ് കൊവിഡ് വാക്‌സിന്‍ എത്തിക്കാന്‍ ഡ്രോണ്‍ ഉപയോഗിക്കുന്നത്.  ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതി പ്രകാരമാണ് ഡ്രോണുകള്‍ നിര്‍മിച്ചത്.  ഇന്ത്യയിലെ പ്രയാസമേറിയതും എത്തിച്ചേരാനാകാത്തതുമായ ഭൂപ്രദേശങ്ങളില്‍ ഡ്രോണ്‍ സംവിധാനം വാക്‌സിന്‍ വിതരണം സുഗമമാക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു.

ഡ്രോണ്‍ സാങ്കേതികവിദ്യകള്‍ മറ്റ് വാക്‌സിനുകളും മെഡിക്കല്‍ സാമഗ്രികളും എത്തിക്കാനും സഹായകമാകും. അദ്ദേഹം പറഞ്ഞു. ഡ്രോണ്‍ അധിഷ്ഠിത വിതരണ പദ്ധതിക്ക് മണിപ്പൂരിലും നാഗാലാന്‍ഡിലും കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലും നിലവില്‍ അനുമതി നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...