ഒമിക്രോണ്‍ ബാധ രൂക്ഷം ; ലോകരാഷ്‌ട്രങ്ങളുടെ മെല്ലെപ്പോക്കിനെ പരിഹസിച്ച്‌ ലോകാരോഗ്യസംഘടന

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : ഒമിക്രോണ്‍ ബാധ രൂക്ഷമായിരിക്കെ ലോകരാഷ്‌ട്രങ്ങളുടെ മെല്ലപോക്കിനെ പരിഹസിച്ച്‌ ലോകാരോഗ്യസംഘടന. എല്ലാവരും ആഗ്രഹിക്കുന്ന പോലെ 2022ല്‍ തന്നെ കൊറോണ മഹാമാരിയെ ഈ ഭൂമുഖത്തുനിന്നും തുടച്ചുനീക്കാം. എന്നാല്‍ സമൂഹങ്ങളോട് കാണിക്കുന്ന നീതികേടും മാറ്റിനിര്‍ത്തലും അവസാനിച്ചാല്‍ മാത്രമേ അത് സാധിക്കൂവെന്നും ഡബ്ലു.എച്ച്‌.ഒ മേധാവി ടെഡ്രോസ് ഗബ്രിയേസൂസ് പറഞ്ഞു.

ഒരു മുന്‍ഉപാധി വെച്ചുകൊണ്ടാണ് ടെഡ്രോസ് ലോകരാഷ്‌ട്രങ്ങളെ പരിഹസിക്കുന്നത്. എല്ലാ സംവിധാനങ്ങളുമുണ്ടെന്ന് അഹങ്കരിക്കുന്ന ലോകരാഷ്‌ട്രങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചോദ്യങ്ങളാണ് ടെഡ്രോസ് ഉന്നയിക്കുന്നത്. എല്ലാവരും ദരിദ്ര സമൂഹങ്ങളോടുള്ള നീതികേട് അവസാനിപ്പിച്ചാല്‍ ഈ ഒറ്റവര്‍ഷംകൊണ്ട് കൊറോണയെ തുടച്ചുനീക്കാമെന്നാണ് ടെഡ്രോസ് ആവര്‍ത്തിക്കുന്നത്.

ഒരു രാജ്യവും ഈ മഹാമാരിയില്‍ നിന്നും മുക്തമല്ല. എവിടെ പുതിയ വകഭേദമുണ്ടായാലും അത് ഒരു മാസത്തിനകം ലോകംമുഴുവന്‍ പരക്കുകയാണ്. നമ്മളാകട്ടെ നിരവധി സംവിധാനങ്ങള്‍ വികസിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ രാജ്യങ്ങളോട് കാണിക്കുന്ന നീതികേടും അസമത്വവും ഇല്ലാതാക്കാന്‍ ആദ്യം പരിശ്രമിക്കണമെന്നും ടെഡ്രോസ് പറഞ്ഞു.

ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പ്പാദിപ്പിച്ച കൊവാക്‌സ് പോര്‍ട്ടുഫോളിയോയില്‍പെടുന്ന വാക്‌സിനടക്കം 9 വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കവേയാണ് ലോകരാഷ്‌ട്രങ്ങളെ വിമര്‍ശിച്ചത്. ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങള്‍ പോലും ചുറ്റുമുള്ള നിരവധി രാജ്യങ്ങള്‍ക്ക് അടിയന്തിരസഹായം നല്‍കുകയാണ്. സൗജന്യമായിപോലും വാക്‌സിനേഷന് സഹായം നല്‍കുമ്പോഴാണ് ആഫ്രിക്കന്‍ മേഖലയെ ലോകരാജ്യങ്ങള്‍ അവഗണിക്കുന്നുവെന്ന് ടെഡ്രോസ് ആവര്‍ത്തിച്ചത്.

ദരിദ്രരാജ്യങ്ങളുടെ പ്രകൃതി വിഭവങ്ങളും സമ്പത്തും മുഴുവന്‍ കവര്‍ന്നെടുക്കുന്ന പാശ്ചാത്യരാജ്യങ്ങള്‍ വാക്‌സിന്‍ കാര്യത്തിലും മരുന്നുകളുടെ കാര്യത്തിലും മെല്ലെപോക്ക് തുടരുമ്പോഴാണ് ടെഡ്രോസിന്റെ പരാമര്‍ശം. ഇപ്പോഴും തുടരുന്ന ആഫ്രിക്കയിലെ പരിതാപകരമായ സാഹചര്യം മുന്‍നിര്‍ത്തിയാണ് ടെഡ്രോസ് മുഖത്തടിക്കും പോലുള്ള സത്യങ്ങള്‍ വിളിച്ചുപറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...