ലോക രോഗീസുരക്ഷാ വാരാചരണം സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിക്കൽ, നഴ്സിംഗ്, ക്വാളിറ്റി തുടങ്ങി വിവിധ വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ലോക രോഗീസുരക്ഷാ വാരാചരണം സമാപിച്ചു. രോഗികൾ വീട്ടിലായിരിക്കുമ്പോൾ അവരെ ശുശ്രൂഷിക്കേണ്ട രീതിയും പരിചരണത്തിൽ പുലർത്തേണ്ട ശുചിത്വവും മുൻകരുതലുകളും എന്തൊക്കെയാണെന്നും കെ.എസ്ആർ.ടി.സി കോർണറിൽ സംഘടിപ്പിച്ച തെരുവ് നാടകത്തിലൂടെ അവതരിപ്പിച്ചു. ബോധവത്കരണത്തിനായി വിവിധ മാർഗങ്ങളാണ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങൾ ചേർന്ന് ആസൂത്രണം ചെയ്തത്.

ക്വാളിറ്റി, നഴ്സിംഗ് വിഭാഗത്തിലെ ജീവനക്കാർ തെരുവ് നാടകത്തിന് നേതൃത്വം നൽകി. ഫ്ലാഷ് മോബുമായി മെഡിക്കൽ വിദ്യാർത്ഥികളും റോൾ പ്ലേയുമായി അലൈഡ്കോഴ്സുകളിലെ വിദ്യാർത്ഥികളും പരിപാടികളിൽ പങ്കുചേർന്നു. ആശുപത്രിയിലെ രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും കുടുംബാംഗങ്ങൾക്കും രോഗീസുരക്ഷയുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ നൽകി. സൈക്കിൾ റാലിയിലും ക്വിസ് മത്സരത്തിലും പോസ്റ്റർ മത്സരത്തിലും രോഗീസുരക്ഷയുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങളെക്കുറിച്ച് ചർച്ച നടത്തിയ ‘ഐഡിയാത്തോ’ണിലും എല്ലാ വിഭാഗങ്ങളിലെയും ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...