ബൈബിൾ കൈയെഴുത്തിന് ലോക റിക്കാർഡ് ; 80 പള്ളികളിൽ നിന്നുള്ള 6,800 പേർ മലയാളം ബൈബിൾ പകർത്താൻ ഒത്തുകൂടി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ഓർത്തഡോക്സ് സുറിയാനി സഭയിലെ സൺഡേ സ്കുളുകളുടെ നേതൃത്വത്തിൽ നടത്തിയ ബൈബിൾ കൈയെഴുത്തിന് ലോക റിക്കാർഡ്. കോട്ടയം പാമ്പാടി ദയറയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഭദ്രാസന മെത്രാപോലിത്ത ഡോ. യൂഹനോൻ മാർ ദിയസ്കോറസ് അധ്യക്ഷത വഹിച്ചു. ദില്ലി ഭദ്രാസനാധിപൻ യൂഹനോൻ മാർ ദിമിത്രിയോസ് മെത്രാപോലിത്ത ഉത്ഘാടനം ചെയ്തു. പ്രിയ മാത്യൂ മുഖ്യാതിഥിയായിരുന്നു. യു.ആർ.എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് സർട്ടിഫിക്കറ്റ് കൈമാറി. 2025 ഓഗസ്റ്റ് 10 ന് കോട്ടയം രൂപതയിലുടനീളമുള്ള 80 പള്ളികളിൽ നിന്നുള്ള സൺഡേ സ്കൂളുകളെ പ്രതിനിധികരിച്ച് 6,800 പേർ മലയാളം ബൈബിൾ പകർത്താൻ ഒത്തുകൂടി.

കോട്ടയം ഭദ്രാസനാധിപനോടൊപ്പം സൺഡേ സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ, സഭാംഗങ്ങൾ എന്നിവർ ചേർന്നാണ് ഒരു മണിക്കൂർ കൊണ്ട് വിശുദ്ധ വേദപുസ്തകത്തിലെ 66 അധ്യായങ്ങൾ എഴുതിയത്. ഇവ 16 വാല്യങ്ങളായി ബൈൻഡ് ചെയ്ത് പാമ്പാടി ദയറായിൽ സൂക്ഷിച്ചിരിക്കുന്നു. പാമ്പാടി മാർ കുര്യാക്കോസ് ദയറയിൽ സംഘടിപ്പിച്ച മെൽസോ സമർപ്പണ സംഗമം ശാതോത്തര സുവർണ്ണ ജൂബിലി സംഗമത്തോടനുബന്ധിച്ച് നടത്തിയ യോഗത്തിൽ വെരി റവ.കുര്യൻ തോമസ് കോർഎപ്പിസ്കോപ്പ, ഫാ. ഡോ.വർഗീസ് വർഗീസ്, ഫാ.ഡോ. തോമസ്. പി. സഖറിയ, ഫാ. കെ.എം.സഖറിയ, വിനോദ്.എം.സഖറിയ, ഏബ്രഹാം ജോൺ, ജോസഫ് റമ്പാൻ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട് നിയമസഭയിലെ മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പരാമർശത്തെ ചൊല്ലി ഡിഎംകെ പ്രതിഷേധം

0
ചെന്നൈ : മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പരാമർശത്തെ ചൊല്ലി തമിഴ്നാട്...

ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി

0
ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി....

തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവം ; നഗരസഭയുടെ വാദം തള്ളി കോതമംഗലം...

0
ഇടുക്കി: തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ സുരക്ഷാക്രമീകരണങ്ങൾ പാലിച്ചില്ലെന്ന...

കെ എം എബ്രഹാമിനെതിരായ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ സി ബി ഐ...

0
ഡൽഹി: മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരായ വരവിൽ കവിഞ്ഞ...