ഗാന്ധിഭവൻ ദേവലോകം ലോക ഭിന്നശേഷി ദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

എലിയറക്കൽ: ഗാന്ധിഭവൻ ദേവലോകം ലോക ഭിന്നശേഷി ദിനം ആചരിച്ചു. കോന്നി എന്‍ എസ്എസ് കോളേജിലെ എന്‍ എസ്എസ് യൂണിറ്റും ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്മെന്റും ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി എലിയറക്കൽ ഉള്ള ഗാന്ധിഭവൻ ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിൽ ആരോഗ്യ സെമിനാറും കൾച്ചറൽ പ്രോഗ്രാം നടത്തി. ഭിന്നശേഷിക്കാർ അവരുടെ പരിമിതികൾ മറന്ന് കഴിവുകൾ സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചു.

പാട്ടും നൃത്തവും കഥയും കളികളും ആയി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. യോഗം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് റോജി എബ്രഹാം ഉദ്ഘാടനം ചെയ്തു. ഗാന്തി ഭവൻ ദേവലോകം ഡയറക്ടർ മഞ്ജു വിനോദ് അധ്യക്ഷത വഹിച്ചു. ഓഫീസ് അസിസ്റ്റന്റ് മായ സ്വാഗതം ആശംസിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ദിവ്യ എസ് ഭിന്നശേഷി സന്ദേശം നൽകി.

ഗാന്ധിഭവൻ സെക്രട്ടറി ഡോക്ടർ പുനലൂർ സോമരാജൻ വീഡിയോ കോളിലൂടെ ആശംസ അറിയിച്ചു. ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്മെന്റും ഡോക്ടേഴ്സും സ്റ്റാഫും ചേർന്ന് ആരോഗ്യ സെമിനാറും കൾച്ചറൽ പ്രോഗ്രാം നടത്തി. ഭിന്നശേഷിക്കാരായ ശാന്തി, ഷാജഹാൻ ശ്രീജ,ഓമന എന്നിവർ അവതരിപ്പിച്ച കലാപരിപാടി കാണികൾക്ക് വേറിട്ട അനുഭവം ആയി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...