വേൾഡ് ടാലന്റ് ഫെസ്റ്റിവൽ കൊൽകത്തയില്‍ നടന്നു

For full experience, Download our mobile application:
Get it on Google Play

കൊൽകത്ത: സമൂഹത്തിൽ വ്യത്യസ്ത കഴിവുകളുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അവരുടെ കഴിവ് തെളിക്കാൻ വേൾഡ് ടാലന്റ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. യൂണിവേഴ്സൽ റിക്കാർഡ് ഫോറമാണ് പരിപാടി സംഘടിപ്പിച്ചത്. കൽക്കത്ത ഫെയർ ഫീൽഡ് മാരിയറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വ്യക്തികളെയും സ്ഥാപനങളെയും പ്രശസ്തിപത്രം നൽകി ആദരിച്ചു. ലോക പ്രശസ്ത ആർക്കിടെക്റ്റ് ഏറണാകുളം സ്വദേശി പി. ആർ. ജൂഡ്സൺ പേഴ്സൺ ഓഫ് ദ ഇയർ അവാർഡ് കരസ്ഥമാക്കി. തത്സമയം രണ്ട് മണിക്കൂർ കൊണ്ട് തലതിരിച്ച് ഒരു സിറ്റി വരച്ച് കാണികളെ അമ്പരപ്പിച്ചു.

വിദ്യാഭ്യാസ രംഗത്തെ മികവിന് കുട്ടിക്കാനം മരിയൻ കോളജും ഹോട്ടൽ മാനേജ്മെന്റ് കോളജായി തൃശൂർ പൊങ്ങം നൈപുണ്യ കോളജും ആരോഗ്യ മേഖലയിലെ മികവിന് കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് മിഷൻ ഹോസ്പിറ്റലും തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ഇനങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട പഞ്ചാബ്, മഹാരാഷ്ട്ര, അസാം, ഡൽഹി, വെസ്റ്റ് ബംഗാൾ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലുള്ളവരെ കൂടാതെ ഗിന്നസ് ജേതാവായ അമൃത് ബിർ സിങ്ങ് പഞ്ചാബ്, എറണാകുളം അബാ അക്കാഡമിയിലെ യദു ദേവ്, മുഹമ്മദ് ഫഹദ്, ഷെയിൻ സാവിയോ എന്നിവരുടെ ത്രസിപ്പിക്കുന്ന പ്രകടനം സദസിനെ ആകർഷിച്ചു. പ്രശസ്ത കലാകാരി തൃതിക പാലിന്റെ തത്സമയ ചിത്രരചനയും ഗിന്നസ് ഡേവിഡ് പയ്യന്നൂരിന്റെ ബ്രോഷർ പ്രദർശനവും ബനാനി അധികാരിയും സംഘവും അവതരിപ്പിച്ച ബംഗാളിന്റെ തനത് നൃത്തരൂപവും തെയ്ക്വാൻഡോ അവതരിപ്പിച്ച അസാർ ഖാന്റെ സംഘവും കാണികളുടെ പ്രശംസ പിടിച്ചുപറ്റി.

മുൻ കാബിനറ്റ് മന്ത്രിയും വെസ്റ്റ് ബംഗാൾ ട്രാൻസ്പോർട്ട് കോര്‍പ്പറേഷൻ ചെയർമാനുമായ മദൻ മിത്ര എം.എൽ.എ, കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ ചെയർമാൻ തരുൺ സാഹ, എ.ഐ.ടി.സി ജനറൽ സെക്രട്ടറി
തൻമോയ് ഘോഷ്, അജോയ് ഘോഷ്, ബിശ്വജിത്ത് പ്രസാദ്, ഋതോബ്രത ഭട്ടാചാര്യ, പ്രബീർ ദാസ്, കോഹിനൂർ മജുംദർ ഡോ. ജസ്ബിർ സിംഗ് യു.എസ്.എ, യു.ആർ.എഫ് വൈസ് പ്രസിഡന്റ് ഗിന്നസ് സൗദീപ് ചാറ്റർജി, ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോധ്യയിൽ കാണിക്കക്കൊള്ള നടത്തിയത് പണമെണ്ണിയ ജീവനക്കാർ മാത്രമെന്ന് എസ്ഐടി

0
ന്യൂഡൽഹി: അയോധ്യയിൽ കാണിക്കക്കൊള്ള നടത്തിയത് പണമെണ്ണിയ ജീവനക്കാർ മാത്രമെന്ന് എസ്ഐടി. ട്രസ്റ്റ്...

മെഡിക്കൽ കോളജിൽ മോഷണം ; ഉറക്കഗുളികകളും വിഷാദത്തിനുള്ള മരുന്നുകളും കാണാനില്ല

0
തിരുവനന്തപുരം : മെഡിക്കൽ കോളജ് ആശുപത്രി വാർഡിൽനിന്ന് നർകോട്ടിക് വിഭാഗത്തിൽപെടുന്ന മരുന്നുകൾ...

അമിതവേഗതയിൽ മദ്യപിച്ച് കാർ ഓടിച്ചത് ചോദ്യം ചെയ്യവേ ആക്രമണം ; പോലീസ് ഉദ്യോഗസ്ഥന്റെ കൈവിരലിന്...

0
തിരുവനന്തപുരം : വാഹന പരിശോധനയ്ക്കിടെ പോലീസുകാർക്കു നേരെ മദ്യലഹരിയിൽ യുവാക്കളുടെ ആക്രമണം....

സിസിടിവി ക്യാമറ ഓഫാകാൻ വൈദ്യുതി വിച്ഛേദിച്ചു ; ഉച്ചയ്ക്ക് ബോർസ്റ്റൽ സ്കൂളിൽ നിന്ന് ചാടിയ...

0
കാക്കനാട്: ജില്ലാ ജയിലിനോട് അനുബന്ധിച്ച് യുവ തടവുകാരെ താമസിപ്പിക്കുന്ന ബോർസ്റ്റൽ സ്കൂളിൽ...