ഫുട്‌ബോൾ ടീം ആരാധകർ തമ്മിൽ തർക്കം : വീട് കയറി ആക്രമിച്ചെന്ന് പരാതി ; ബൈക്കും ജനൽച്ചില്ലും തകർത്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കുറ്റിക്കാട്ടൂരിൽ ലോകകപ്പ് ഫുട്‌ബോൾ ടീം ആരാധകർ തമ്മിലുള്ള തർക്കത്തിൽ മർദനമേറ്റതായി പരാതി. ‘വേൾഡ് കപ്പ് 2026’ എന്ന പേരിൽ കുറ്റിക്കാട്ടൂർ മേഖലയിലെ വാട്‌സപ്പ് കൂട്ടായ്മയിൽ ഉണ്ടായ തർക്കമാണ് പിന്നീട് മർദനത്തിൽ കലാശിച്ചത്. കുറ്റിക്കാട്ടൂർ സ്വദേശിയായ മുഹമ്മദ് ഷാനിസാണ് ഇത് സംബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ പതിനാറാം തീയതി രാത്രിയാണ് ബ്രസീൽ ആരാധകരും അർജന്റീന ആരാധകരും തമ്മിൽ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ തർക്കം മുറുകിയത്. അതിനുശേഷം രാത്രി പത്തരയോടെ അർജന്റീന ഫാൻസ് ആയ രണ്ടുപേർ മുഹമ്മദ് ഷാനിസും സുഹൃത്തും താമസിക്കുന്ന വീട്ടിലെത്തി മർദിച്ചു എന്നാണ് പരാതി. കൂടാതെ ഇവിടെയുണ്ടായിരുന്ന ബൈക്കും തകർത്തു. ഇതിനുപുറമേ വീടിന്റെ ജനൽ ചില്ലുകളും തകർത്തതായി പരാതിയിൽ പറയുന്നുണ്ട്. മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...