ലോകത്താദ്യമായി കുടല്‍മാറ്റശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തികരിച്ചു

For full experience, Download our mobile application:
Get it on Google Play

മഡ്രിഡ് : ലോകത്താദ്യമായി കുടല്‍മാറ്റശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തികരിച്ചു. സ്‌പെയിനിലെ മഡ്രിഡിലുള്ള ലാ പാസ് ആശുപത്രിയിലാണ് അപൂര്‍വ ശസ്ത്രക്രിയ ആദ്യമായി വിജയകരമായി പൂര്‍ത്തികരിച്ചത്. ചൊവ്വാഴ്ചയാണ് ആശുപത്രിയധികൃതര്‍ വിവരം ലോകത്തെ അറിയിച്ചത്. സ്‌പെയിന്‍കാരി എമ്മയാണ് കുടല്‍മാറ്റശസ്ത്രക്രിയയ്ക്ക് വിധേയമായത്.

ജനിച്ച് ഒരുമാസം കഴിഞ്ഞപ്പോഴാണ് അവളുടെ കുടല്‍ തീരെച്ചെറുതാണെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞത്. ആരോഗ്യം അനുദിനം ക്ഷയിച്ചുവരുകയായിരുന്നു. ആന്തരാവയവങ്ങള്‍ മാറ്റിവെക്കലല്ലാതെ ജീവന്‍ നിലനിര്‍ത്താന്‍ മറ്റുവഴിയില്ലായിരുന്നു. അപ്പോഴാണ് ജീവദാതാവായി ഒരാള്‍ എത്തുന്നത്. ഹൃദയാഘാതംമൂലം ജീവന്‍ നഷ്ടപ്പെട്ട അയാളുടെ ആന്തരാവയവങ്ങളെല്ലാം എമ്മയ്ക്കു ലഭിക്കുകയായിരുന്നു.

ഹൃദയമിടിപ്പ് നിലച്ചതിനാല്‍ അവയവങ്ങള്‍ എക്‌സ്ട്രാകോര്‍പ്പോറിയല്‍ മെംബ്രേന്‍ ഓക്‌സിജനേഷന്‍ (ഇ.സി.എം.ഒ.) സംവിധാനത്തിലൂടെ ജീവസ്സുറ്റതാക്കി നിലനിര്‍ത്തി. ഹൃദയംചെയ്യുന്ന ജോലി യന്ത്രസഹായത്തോടെ ചെയ്യുന്നതാണ് ഇ.സി.എം.ഒ. രക്തത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡ് നീക്കി ഓക്‌സിജന്‍ നിറയ്ക്കുക. അങ്ങനെയെടുത്ത അവയവങ്ങള്‍ ഓരോന്നായി എമ്മയില്‍ വെച്ചുപിടിപ്പിച്ചു. മകള്‍ക്ക് ജീവിതം തിരികെ നല്‍കിയ ദാതാവിന്‍റെ കുടുംബത്തോടും ഡോക്ടര്‍മാരോടും നന്ദിപറയുന്നു എമ്മയുടെ അമ്മ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...