ബട്ടർ മിൽക്കിൽ പുഴു : ദുരനുഭവം പങ്കുവെച്ച് യുവാവ്

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഓൺലൈനായി ഓർഡർ ചെയ്ത പ്രോട്ടീൻ ബട്ടർ മിൽക്കിൽ പുഴു. മുബൈയിലെ താമസക്കാരനായ യാദവിനാണ് ദുരനുഭവം ഉണ്ടായത്. യാദവ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വിഷയം പുറത്തു വിട്ടത്. പാൽ ഉൽപ്പന്നങ്ങൾ വിൽക്കുന്ന പ്രമുഖ ബ്രാൻഡായ അമുലിന്റേതാണ് ഉത്പന്നം. ഓർഡർ ചെയ്ത പ്രോട്ടീൻ ബട്ടർ മിൽക്ക് യാദവിന് ലഭിച്ചത് 10 മുതൽ 12 ദിവസങ്ങൾക്ക് ശേഷമാണ്. ലഭിച്ച പാഴ്സൽ തുറന്നു നോക്കാനൊരുങ്ങിയപ്പോൾ കണ്ടത് അറപ്പുളവാക്കുന്ന കാഴ്ചയാണ്. സാധനം പാക്ക് ചെയ്ത കാർഡ്‌ബോർഡിന് പുറത്ത് നിറയെ വെളുത്ത പുഴുക്കൾ. ബട്ടർ മിൽക്ക് നിറച്ച പെട്ടികളിൽ നിന്ന് രൂക്ഷമായ ദുർ​ഗന്ധവും വമിക്കുന്നുണ്ടായിരുന്നു. ലഭിച്ച പാഴ്സലിന്റെ ഫോട്ടോകളും വീഡിയോകളും ഉൾപ്പെടെയാണ് യാദവ് തന്റെ എക്സ് പേജിൽ പങ്കുവെച്ചത്. ഓൺലൈനായി വഴി ഉൽപ്പന്നങ്ങൾ വാങ്ങുന്നത് നിർത്തൂ എന്ന കുറിപ്പോടെയാണ് യാദവ് പോസ്റ്റ് പങ്കുവെച്ചത്. വിഷയം നിമിഷ നേരംകൊണ്ട് വൈറലാവുകയും, പോസ്റ്റ് അമുലിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. വിവരം ശ്രദ്ധയിൽപ്പെട്ട കമ്പനി യാ​ദവിന്റെ പോസ്റ്റിനോട് പ്രതികരിക്കുകയും അദ്ദേഹത്തിന് മറുപടി നൽകുകയും ചെയ്തു. സംഭവത്തിൽ അമുൽ മാപ്പ് പറഞ്ഞതായി യാദവ് പറഞ്ഞു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...