Tuesday, January 14, 2025 7:42 pm

ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കണം ; റെയില്‍വേയ്ക്ക് കത്തെഴുതി മന്ത്രി വി അബ്ദുറഹിമാന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: റെയില്‍വേ ഭൂമിയിലെ കനാലില്‍ മാലിന്യം നീക്കുന്നതിനിടെ അപകടത്തില്‍ മരിച്ച ജോയിയുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാന്‍ റെയില്‍വേയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് കത്തെഴുതുകയും ചെയ്തു. സംസ്ഥാനത്തെ റെയില്‍വേ ഭൂമികളിലുള്ള മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ഓടകള്‍ വൃത്തിയാക്കുന്നതിനും ഫലപ്രദമായ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം റെയില്‍വേ ഭൂമിയിലെ കനാലില്‍ കാണാതായ ജോയിയുടെ മൃതദേഹം രണ്ടു ദിവസം കഴിഞ്ഞാണ് കണ്ടെത്താനായത്.

വലിയതോതില്‍ മാലിന്യം അടിഞ്ഞു കൂടിയതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കനാലിലൂടെ മുന്നോട്ടു നീങ്ങാന്‍ കഴിഞ്ഞിരുന്നില്ല. മഴക്കാലത്തെ കെടുതികള്‍ ഒഴിവാക്കാന്‍ മാലിന്യം നീക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ അധികൃതര്‍ റെയില്‍വേയ്ക്ക് നിരവധി തവണ കത്ത് നല്‍കിയതാണ്. എന്നാല്‍, മഴ തുടങ്ങിയ ശേഷം മാത്രമാണ് മാലിന്യം നീക്കാനുള്ള പ്രവൃത്തികള്‍ ആരംഭിച്ചത്. ഈ സമയം കനാലില്‍ മഴവെള്ളവും മറ്റും കെട്ടിക്കിടന്നതാണ് ജേയിയുടെ മരണത്തിലേക്ക് നയിച്ച അപകടത്തിനു കാരണം. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ റെയില്‍വേയുടെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികള്‍ ഉണ്ടാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജെല്ലിക്കെട്ടിനിടെ നെഞ്ചിൽ കാളയുടെ ചവിട്ടേറ്റ യുവാവിന് ദാരുണാന്ത്യം

0
ചെന്നൈ: തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ നെഞ്ചിൽ കാളയുടെ ചവിട്ടേറ്റ യുവാവിന് ദാരുണാന്ത്യം. മധുര...

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു ; ഭക്തി സാന്ദ്രമായി സന്നിധാനം

0
ശബരിമല : മകരസംക്രമ സന്ധ്യയിൽ, ഭക്തജനലക്ഷങ്ങളുടെ കാത്തിരിപ്പുകൾക്കൊടുവിൽ പൊന്നമ്പലമേട്ടിൽ ദർശന...

ജാമ്യ വ്യവസ്ഥ ലംഘനം ; പി കെ ഫിറോസിനെതിരെയുള്ള നടപടി തടഞ്ഞ് ഹൈക്കോടതി

0
തിരുവനന്തപുരം: ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി...

ആലപ്പുഴയിൽ ഹൗസ് ബോട്ട് ജീവനക്കാരും വിമുക്ത ഭടന്മാരും തമ്മിൽ ഏറ്റുമുട്ടി

0
ആലപ്പുഴ : ഹൗസ് ബോട്ട് ജീവനക്കാരും വിനോദ സഞ്ചാരത്തിനായെത്തിയ വിമുക്തഭടന്മാരും തമ്മിൽ...