കേരളത്തില്‍ പുഴു ഞുളക്കുന്ന രുചികരമായ ഭക്ഷണങ്ങള്‍ ; പഴയതും ചീഞ്ഞതുമായ ആഹാരങ്ങള്‍ തിളച്ച എണ്ണയില്‍ വറുത്തുകോരി ജനങ്ങളെ തീറ്റിക്കുന്ന ഹോട്ടലുകള്‍

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി/പത്തനംതിട്ട : പുഴു ഞുളക്കുന്ന രുചികരമായ ഭക്ഷണങ്ങള്‍ ഇപ്പോള്‍ കേരളത്തിലെ ഹോട്ടലുകളിലെ പ്രത്യേകതയാണ്. ദിവസങ്ങളോളം പഴയതും ചീഞ്ഞതുമായ ആഹാരങ്ങള്‍ തിളച്ച എണ്ണയില്‍ വറുത്തുകോരി ശീതീകരിച്ച മുറിയിലെ തീന്‍ മേശയില്‍ വിളമ്പി നല്‍കി അതിന് കഴുത്തറക്കുന്ന ബില്ലും നല്‍കുന്ന കേരളത്തിലെ ഹോട്ടല്‍ മുതലാളിമാര്‍ പുത്തന്‍ ചരിത്രം സൃഷ്ടിക്കുകയാണ്. അരണ്ട വെളിച്ചത്തില്‍ മുമ്പിലിരിക്കുന്ന ആഹാരത്തില്‍ എന്തൊക്കെയുണ്ടെന്ന് കണ്ടുപിടിക്കാന്‍ ആര്‍ക്കും കഴിയില്ല. തന്നെയുമല്ല മസാലയുടെ ഗന്ധം മൂക്കില്‍ തുളച്ചുകയറുമ്പോള്‍ ഇതൊന്നും നോക്കുവാന്‍ ആരും മിനക്കെടാറില്ല. ദിവസേന പുതിയ വിഭവങ്ങള്‍ പുതിയ പേരുകളില്‍ മലയാളികളെ കൊതി പിടിപ്പിക്കുകയാണ്.

ഇന്ന് ചങ്ങനാശ്ശേരിയിലെ ഹോട്ടലുകളില്‍ നിന്നും നഗരസഭയുടെ ആരോഗ്യ വിഭാഗം പിടിച്ചെടുത്തത് പുഴുക്കള്‍ ഞുളക്കുന്ന ഭക്ഷണങ്ങള്‍. കണ്ടാല്‍ അറപ്പും വെറുപ്പും തോന്നുന്ന ഈ ഭക്ഷണങ്ങളാണ് ജനങ്ങള്‍ രുചിയോടെ കഴിക്കുന്നത്‌. ചങ്ങനാശ്ശേരിയിലെ ഹോട്ടലുടമകള്‍ എന്ത് നെറികേട് കാണിച്ചാലും അവരെ സംരക്ഷിക്കുവാന്‍ സംഘടനയുണ്ട്. ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും കണ്ണില്‍ പൊടിയിടാന്‍ സംഘടനയുടെ നേത്രുത്വത്തില്‍ മിക്ക ജില്ലകളിലും പരിശോധനാ സ്കാഡ്‌ പോലും ഇവര്‍ രൂപീകരിച്ചിട്ടുണ്ട്. ഹോട്ടലുകളില്‍ ഇപ്പോള്‍ പരിശോധന കര്‍ശനമാക്കിയതോടെ പല ന്യായീകരണങ്ങളുമായി സംഘടനാ നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. പഴകിയതും പുഴുവരിക്കുന്ന ഭക്ഷണങ്ങളും ജനങ്ങളെ തീറ്റിക്കുന്ന ഹോട്ടല്‍ ഉടമകളെ ന്യായീകരിക്കുന്ന നേതാക്കളുടെ തൊലിക്കട്ടി അപാരം തന്നെ.

മിക്ക ഹോട്ടലുകളിലും വൃത്തിയുള്ള ഒരു ടോയ്‌ലറ്റ് പോലുമില്ല. കഴുത്തറപ്പന്‍ ബില്ലാണ് നല്‍കുന്നതെങ്കിലും വൃത്തിയുള്ള ടോയ്‌ലറ്റ്  ഒരുക്കുവാന്‍ ഇവര്‍ തയ്യാറല്ല. ചില ഹോട്ടലുകളില്‍ പാചകക്കാര്‍ ഉപയോഗിക്കുന്ന വൃത്തിഹീനമായ ടോയ്‌ലറ്റ് ആണ് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വരുന്നവരും ഉപയോഗിക്കേണ്ടത്. ഹോട്ടലിന്റെ ഡൈനിംഗ് ഏരിയാ അതിമനോഹരമായി ലക്ഷങ്ങളും കോടികളും ചെലവഴിച്ച് മോടി പിടിപ്പിക്കുവര്‍ ടോയ്‌ലറ്റിന്റെ കാര്യം ബോധപൂര്‍വം മറക്കുകയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്തെ എല്ലാ അഭയകേന്ദ്രങ്ങളിലും കർശന പരിശോധന ; ലൈസൻസില്ലാത്തവ അടച്ചുപൂട്ടും

0
കൊല്ലം : സംസ്ഥാനത്തെ അഭയകേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ കർശന നിരീക്ഷണവുമായി സാമൂഹികനീതി വകുപ്പ്....

സർക്കാരിന്‍റെ രാഷ്ട്രീയ നിയമനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തെറ്റ് തിരുത്തണമെന്ന് കെപിസിസി വക്താവ് ജിന്‍റോ ജോൺ

0
കൊച്ചി: സർക്കാരിന്‍റെ രാഷ്ട്രീയ നിയമനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തെറ്റ് തിരുത്തണമെന്ന് കെപിസിസി...

നിയമ ലംഘനങ്ങൾക്ക് പിഴയടപ്പിക്കുന്ന വ്യാജ ഇ–ചെല്ലാൻ തട്ടിപ്പ് സജീവം

0
കൊച്ചി: ഗതാഗത കുരുക്കും മെട്രോ റെയിൽ നിർമാണവും ചൂഷണം ചെയ്ത് ചെയ്യാത്ത...

ആലിംഗന വിവാദത്തെ ചൊല്ലി ഇന്ത്യ മുന്നണിയില്‍ ഭിന്നത രൂക്ഷം

0
ഡൽഹി: ആലിംഗന വിവാദത്തെ ചൊല്ലി ഇന്ത്യ മുന്നണിയില്‍ ഭിന്നത രൂക്ഷം. പിണറായി...