തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ ശമ്പളം പിൻവലിക്കുന്നതിൽ നിയന്ത്രണം ഇന്നും തുടരും. അധ്യാപകർക്കും ആരോഗ്യപ്രവർത്തകർക്കുമാണ് ഇന്ന് ശമ്പളം ലഭിക്കുന്നത്. തിങ്കളാഴ്ച പോലീസ്, എക്സൈസ്, റവന്യു, സെക്രട്ടേറിയറ്റ്, എക്സൈസ് ജീവനക്കാർക്ക് ശമ്പളം ലഭിച്ചിരുന്നു. ട്രഷറിയിൽ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം ലഭിച്ചവർക്ക് പരിധിയില്ലാതെ പിൻവലിക്കാൻ സാധിച്ചിട്ടുണ്ട്. അതേസമയം, എല്ലാവർക്കും ശമ്പളം കിട്ടിയ ശേഷമേ സമരം നിർത്തു എന്നാണ് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നിലപാട്. കടുത്ത നിയന്ത്രണത്തോടെ തിങ്കളാഴ്ച മുതൽ ശമ്പളവിതരണം തുടങ്ങിയത്.
50,000 രൂപ വരെ ശന്പളം ലഭിക്കുന്ന തരത്തിലാണ് ശന്പളവിതരണ ക്രമീകരണം. അടുത്ത ദിവസങ്ങളിൽത്തന്നെ ബാക്കി ശന്പളത്തുക നൽകുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറയുന്നുണ്ടെങ്കിലും ഉടൻ ലഭിക്കുമോ എന്ന കാര്യത്തിൽ ജീവനക്കാർക്ക് ആശങ്ക ഉയരുന്നുണ്ട്.