പ​ട്ടാ​മ്പി നേർച്ചക്കിടെ പോ​ലീ​സി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം ; ഏഴ് പ്രതികൾ റിമാൻഡിൽ

For full experience, Download our mobile application:
Get it on Google Play

പ​ട്ടാ​മ്പി : നേ​ർ​ച്ച​ക്കി​ടെ പോലീ​സി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പ​ട്ടാ​മ്പി അ​പ്പം​ക​ണ്ട​ത്തി​ൽ മു​ഹ​മ്മ​ദ്‌ ഫാ​സി​ൽ (36), കി​ഴാ​യൂ​ർ ത​ട്ടാ​ര​കു​ന്ന​ത്ത് മു​ഹ​മ്മ​ദ്‌ ശി​ഹാ​ബ് (42), പ​ട്ടാ​മ്പി ക​ണ്ടെ​ങ്കാ​ട്ടി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് (26), പ​ട്ടാ​മ്പി വാ​ഴ​യി​ൽ സ​ലി​ൽ സ​ലാം(26), പ​ട്ടാ​മ്പി ആ​ക്ക​പ്പ​റ​മ്പി​ൽ മു​ഹ​മ്മ​ദ്‌ ആ​ഷി​ഫ് (27), പ​ട്ടാ​മ്പി മ​ങ്ങാ​ട്ടി​ൽ വീ​ട്ടി​ൽ അ​ബ്ദു​ൽ സ​മ​ദ് (20), കി​ഴാ​യൂ​ർ കു​ന്ന​ത്താ​തി​ൽ വീ​ട്ടി​ൽ സു​ഹാ​സ് (30) എ​ന്നി​വ​രെ​യാ​ണ് ആ​യു​ധ​ങ്ങ​ൾ സ​ഹി​തം ഷൊ​ർ​ണൂ​ർ ഡി​വൈ.​എ​സ്.​പി പി.​സി. ഹ​രി​ദാ​സ്, പ​ട്ടാ​മ്പി പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​ൻ.​ബി. ഷൈ​ജു, സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്.​കെ. പ്രി​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ ഒ​റ്റ​പ്പാ​ലം സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡ് ചെ​യ്തു. നേ​ർ​ച്ച അ​വ​സാ​നി​ക്കാ​റാ​യ സ​മ​യ​ത്താ​ണ് മേ​ലെ പ​ട്ടാ​മ്പി​യി​ൽ കാ​സി​നോ, ക​മ​ന്റോ​സ് ക​മ്മി​റ്റി​ക്കാ​ർ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി​യ​ത്. ആ​ന​യെ മ​ർ​ദി​ച്ചും പ​ര​സ്പ​രം ക​ല്ലെ​റി​ഞ്ഞും സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ച​പ്പോ​ൾ പൊ​ലീ​സ് ഇ​ട​പെ​ടു​ക​യും സം​ഘം പൊ​ലീ​സി​ന് നേ​രെ ആ​ക്ര​മ​ണം അ​ഴി​ച്ചു വി​ടു​ക​യു​മാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളും വൻകിട ബിസിനസ് ഗ്രൂപ്പുകളും തമ്മിലുള്ള ബന്ധത്തിൽ കടുത്ത ആശങ്ക...

0
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളും വൻകിട ബിസിനസ് ഗ്രൂപ്പുകളും തമ്മിലുള്ള...

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് അഞ്ചു ജില്ലകളില്‍ ശക്തമായ മഴ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ കണ്ണൂരും കാസര്‍കോടും...

ട്രാഫിക് പിഴയടക്കാൻ വൈകിയാൽ ജയിൽ ശിക്ഷ ; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

0
കുവൈത്ത് സിറ്റി : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകൾ കൃത്യസമയത്ത് അടച്ചുതീർക്കാതിരുന്നാൽ ജയിൽ...

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....