ഗാന രചയിതാവ് എസ് വി ഉസ്മാൻ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

വടകര : മധുരമൂറുന്ന പാട്ടിനാലും കവിതകൊണ്ടും ആസ്വാദക ഹൃദയങ്ങളില്‍ മധുപുരട്ടിയ കവി എസ്.വി ഉസ്മാൻ (76) അന്തരിച്ചു. ശ്വാസ തടസ്സം കാരണം ഒരാഴ്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മധു വർണ്ണ പൂവല്ലേ നറുനിലാ പൂമോളല്ലേ, അലിഫ് കൊണ്ട് നാവില്‍ മധുപുരട്ടിയോനെ, ഇന്നലെ രാവിലെന്‍  മാറത്തുറങ്ങിയ തുടങ്ങിയ ഒട്ടനവധി ഗാനങ്ങള്‍ ഇദ്ദേഹത്തിൻ്റെ രചനകളായിരുന്നു.

രണ്ട് കവിതാ സമാഹാരങ്ങളും പുറത്തിറക്കിയിട്ടുണ്ട്.  മൂന്നാമത്തെ കവിതാ സമാഹാരമായ വിത പണിപ്പുരയിലായിരിക്കെയാണ് ഇദ്ദേഹത്തിൻ്റെ വേർപാട്. നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കവിതകൾ എഴുതിയിരുന്നു. ദീർഘകാലം വടകരയിലെ കോട്ടക്കൽ ആര്യവൈദ്യശാല ഏജൻ്റായിരുന്നു.

ഭാര്യ:ചെറിയ പുതിയോട്ടിൽ സുഹറ. മക്കൾ:മെഹറലി (കോഴിക്കോട് യൂണിവേഴ്സിറ്റി) ,തസ്ലീമ ,ഗാലിബ (സൗദി) ,ഹുസ്ന മരുമക്കൾ:ജമീല (അദ്ധ്യാപിക, കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹൈസ്ക്കൂൾ ) ഷാനവാസ് (കുവൈത്ത്) ,റഷീദ് (സൗദി), ബെൻസീർ. സഹോദരങ്ങൾ പരേതരായ, എസ്.വി.അബ്ദുറഹിമാൻ, എസ് .വി .മഹമൂദ്, എസ്.വി.റഹ്മത്തുള്ള (റിട്ടേർഡ് ഡപ്യൂട്ടി കലക്ടർ )

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...