എഴുത്തുകൂട്ടം പി. അയ്യനേത്ത് പുരസ്കാരം ജേക്കബ് ഏബ്രഹാമിന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സാഹിത്യകാരൻ പി. അയ്യനേത്തിന്റെ സ്മരണയ്ക്കായി പത്തനംതിട്ട എഴുത്തുകൂട്ടം സാംസ്ക്കാരികവേദി ഏർപ്പെടുത്തിയ പി. അയ്യനേത്ത് പുരസ്ക്കാരം ജേക്കബ് ഏബ്രഹാമിന്. 5000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ജൂണ്‍ 28 ബുധനാഴ്ച രാവിലെ 11 മണിക്ക് പ്രസ്സ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മാനിക്കും. മനോരമ ബുക്ക്സ് പ്രസിദ്ധീകരിച്ച ജേക്കബ് ഏബ്രഹാമിന്റെ ‘കുമരി’ എന്ന നോവലിനാണ് പ്രഥമപുസ്ക്കാരം നൽകുകയെന്ന് ഡോ.നിബുലാൽ വെട്ടൂർ, പ്രീത് ചന്ദനപ്പള്ളി, അഡ്വ.ബാബു ജി. കോശി, കുമ്പളത്ത് പത്മകുമാർ, ഹരീഷ് റാം മനോജ് ചന്ദനപ്പള്ളി എന്നിവർ അറിയിച്ചു.

പത്തനംതിട്ട നെല്ലിക്കാല സ്വദേശിയാണ് ജേക്കബ് ഏബ്രഹാം. കഥാകൃത്തും നോവലിസ്റ്റുമായ ജേക്കബ് ഏബ്രഹാമിന് കേരള സാഹിത്യ അക്കാദമി ഗീതാഹിരണ്യൻ പുരസ്ക്കാരം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കാരൂർ പുരസ്കാരം, മാതൃഭൂമി ആഴ്ചപ്പതിപ്പ് വിഷുപ്പതിപ്പ് കഥാസമ്മാനം, ഡി.സി ബുക്ക്സ് റൊമാൻസ് ഫിക്ഷൻ മത്സരത്തിൽ പ്രശസ്തിപത്രം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. വാൻ ഗോഗിന്റെ കാമുകി, കുമരി, ശ്വാസഗതി, ക്രിസ്മസ് പുസ്തകം, മരങ്ങൾക്കിടയിൽ ഒരു മൊണാസ്ട്രി, എന്റെ പത്തനംതിട്ട കഥകൾ ഉൾപ്പെടെ പതിനാല് കൃതികൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കേരള സർക്കാരിന്റെ സാംസ്ക്കാരികവകുപ്പിന് കീഴിലുള്ള മലയാളം മിഷനിൽ റേഡിയോമലയാളം പ്രൊജക്ട് ഹെഡായി പ്രവർത്തിച്ചു വരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...