സ്വാതന്ത്ര്യസമര സേനാനി കെ.എ. ബക്കറിന് ദേശത്തിന്റെ ആദരം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: സ്വാതന്ത്ര്യസമര സേനാനി കെ.എ. ബക്കറിന് ദേശത്തിന്റെ ആദരം. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ സമര സേനാനികളെയും കുടുംബത്തെയും ആദരിക്കുന്നതിന്റെ ഭാഗമായാണ് ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ 103 വയസ്സുള്ള ബക്കറിന്റെ കായംകുളം ‘സൗഹൃദം’ വീട്ടിലെത്തി അദ്ദേഹത്തെയും കുടുംബത്തെയും ആദരിച്ചത്. ബ്രിട്ടീഷ് ഭരണത്തിനെതിരെ സംഘടിപ്പിച്ച വിദ്യാര്‍ത്ഥി റാലിയുടെ അമരക്കാനായിരുന്നു സഖാവ് അരിപ്രാവ് എന്നറിയപ്പെടുന്ന കെ.എ. ബക്കര്‍.

1938 ല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ സമര രംഗത്തേക്ക് കടന്നുവന്നു. വിദ്യാര്‍ത്ഥി സമരങ്ങള്‍, ക്വിറ്റിന്ത്യാ സമരം, കര്‍ഷകര്‍ക്ക് വേണ്ടിയുള്ള പതം സമരം, 1954 ലെ ട്രാന്‍സ്‌പോര്‍ട്ട് സമരം തുടങ്ങിയവയില്‍ പങ്കെടുത്തു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായതിന് മൂന്ന് തവണ ജയിലിലായി. 1947-ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോഴും ജയിലിലായിരുന്നു. ഓഗസ്റ്റ് 16 -നാണ് മോചിതനായത്. വ്യാപാര വ്യവസായി ഏകോപന സമിതിയുടെ ആദ്യത്തെ എക്‌സിക്യൂട്ടീവ് മെമ്പര്‍, ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് അസോസിയേഷന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി, സര്‍ സൈഫുദ്ദീന്‍ കിച്ചു അഖിലേന്ത്യാ സമാധാന പ്രസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറി, എഗ്ഗ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ്, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് തിരുവിതാംകൂറിന്റെ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ റുക്കിയ ബക്കര്‍, ഏഴു മക്കളുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...