പാറശ്ശാല: സി.പി.എം പ്രവര്‍ത്തകയും എ.ഡി.എസ് അംഗവുമായ ആശ പാര്‍ട്ടിക്കുവേണ്ടി വാങ്ങിയ കെട്ടിടത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ചെങ്കല്‍ ലോക്കല്‍ കമ്മിറ്റിയില്‍ ഭിന്നനിലപാട്. ആത്മഹത്യക്കുറിപ്പില്‍ പറയുന്ന രണ്ടു വ്യക്തികള്‍ക്കെതിരെയും ആശയുടെ സഹോദരി പോലീസിന് നല്കിയ മൊഴിയില്‍ പറയുന്ന പഞ്ചായത്തംഗത്തിനെതിരെയും നടപടി സ്വീകരിക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുന്നു.
എന്നാല്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ മന:പ്പൂര്‍വം സംഭവത്തില്‍ കുരുക്കിയതാണെന്ന് എതിര്‍വിഭാഗം വാദിക്കുന്നു. എന്നാല്‍, ഇത് മുഖവിലയ്ക്കെടുക്കാന്‍ ആശയ്ക്കുവേണ്ടി വാദിക്കുന്നവര്‍ തയ്യാറല്ല. പാര്‍ട്ടിതലത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നിയമനടപടികള്‍ തുടരണമെന്നുമാണ് ഇവരുടെ ആവശ്യം. നടപടി സ്വീകരിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുന്നതടക്കമുള്ള നിലപാടുകള്‍ സ്വീകരിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്കുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉദിയന്‍കുളങ്ങര ഏഴക്കോണം മേക്കുംഭാഗത്തു പുത്തന്‍ വീട്ടില്‍ ശ്രീകുമാറിന്റെ ഭാര്യ ആശയെ തൂങ്ങി മരിച്ചനിലയില്‍ കാണപ്പെട്ടത്.