റംസി പീഡനത്തിനിരയായത് നടിയ്‌ക്കൊപ്പം സീരിയല്‍ സെറ്റുകളില്‍ പോകുന്ന അവസരങ്ങളിലെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

കൊല്ലം: വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതോടെ കൊട്ടിയം സ്വദേശിനി റംസി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് അറസ്റ്റിന്റെ നിഴലില്‍. കേസില്‍ നേരത്തേ അറസ്റ്റിലായ പള്ളിമുക്ക് കൊല്ലൂര്‍വിള ഇക്ബാല്‍ നഗര്‍ കിട്ടന്റഴികത്ത് വീട്ടില്‍ ഹാരിഷിന്റെ (24) സഹോദന്റെ ഭാര്യയാണ് ഈ സീരിയല്‍ നടി.

ഹാരിഷിന്റെ അമ്മയെയും സീരിയല്‍ നടിയെയും കേസില്‍ പ്രതി ചേര്‍ക്കാനുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം. റംസിയും ഹാരിഷും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് ഇവരുടെ വിവാഹം നിശ്ചയിച്ചത്. ഇതിനിടെ റംസി ഗര്‍ഭിണിയായി. വ്യാജരേഖ ചമച്ച്‌ തമിഴ്നാട്ടില്‍ കൊണ്ടുപോയി ഹാരിഷ് ഗര്‍ഭഛിദ്രം ചെയ്തു. ഇതിന് ശേഷം ഇയാള്‍ വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചതോടെയാണ് റംസി ആത്മഹത്യ ചെയ്തത്.

സീരിയല്‍ നടിയെയും ഹാരിഷിന്റെ അമ്മയെയും നേരത്തേ പോലീസ് ചോദ്യം ചെയ്തിരുന്നു. അറസ്റ്റുണ്ടാകാനുള്ള സാദ്ധ്യത മുന്നില്‍ക്കണ്ട് ഇരുവരും മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമത്തിലാണ്. കൊട്ടിയം, കണ്ണനല്ലൂര്‍ സി.ഐമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഈ മാസം 23നാണ് റംസിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ ഹാരിഷിനെതിരെ റംസിയുടെ വീട്ടുകാര്‍ നല്‍കിയ പരാതി പോലീസ് കാര്യമായെടുത്തിരുന്നില്ല. സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായതോടെയാണ് ഹാരിഷിനെ അറസ്റ്റ് ചെയ്തത്.

റംസിയും സീരിയല്‍ നടിയും തമ്മില്‍ അടുപ്പം

റംസിയും സീരിയല്‍ നടിയും തമ്മില്‍ അടുപ്പമുണ്ടായിരുന്നു. അവര്‍ക്കൊപ്പം സീരിയല്‍ സെറ്റുകളിലും റംസി പോകാറുണ്ടായിരുന്നു. ഈ അവസരത്തിലാണ് റംസിയെ ഹാരിഷ് പീഡിപ്പിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം. റംസിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയതിലും സീരിയല്‍ നടിയ്ക്ക് പങ്കുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ആത്മഹത്യയ്ക്ക് തൊട്ട്മുന്‍പ് റംസി ഹാരിസിന്റെ അമ്മയെ വിളിച്ചിരുന്നു. ഈ ഫോണ്‍ സംഭാഷണത്തിന്റെ റെക്കാര്‍ഡിംഗും ഹാരിസും കുടുംബവും ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്ന യുവതിയുടെ ശബ്ദ സന്ദേശവുമാണ് പോലീസിന്റെ കൈയിലുള്ള പ്രധാന തെളിവ്. ഇതിന് പുറമേയാണ് കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നത്. സീരിയല്‍ നടിയും യുവതിയും തമ്മിലുള്ള ഫോണ്‍വിളികളും വാട്സ്‌ആപ്പ് സന്ദേശങ്ങളും വീണ്ടെടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...