പാവപ്പെട്ടവർക്ക് വേണ്ടിയുള്ള സമരങ്ങൾക്ക് നേതൃത്വം കൊടുത്തയാളാണ് വൈ തോമസ് ; മുല്ലക്കര രത്‌നാകരൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : സമൂഹത്തിലെ പാവപെട്ട ജനവിഭാഗങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങൾക്ക് നേതൃത്വം നൽകിയ ആളാണ് മുതിർന്ന സി പി ഐ നേതാവ് വൈ തോമസ് എന്ന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്‌നാകരൻ പറഞ്ഞു. 93 വയസ്സ് പൂർത്തിയായ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വൈ തോമസിന് സി പി ഐ ഏനാദിമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദരവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ട്രേഡ് യൂണിയൻ രംഗത്ത് കൂടി ഒട്ടേറെ മാറ്റങ്ങൾ അദ്ദേഹം സമൂഹത്തിൽ കൊണ്ടുവന്നു. തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരത്തിൽ നിരവധി പേർ ജീവനും ജീവിതവും ത്വജിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഉള്ള ഒരു വ്യക്തിയാണ് വൈ തോമസ്. അധ്വാനിക്കുന്ന ജന വിഭാഗങ്ങൾ ചതിക്കപെടാതിരിക്കാൻ വേണ്ടിയാണ് തൊഴിലാളി വർഗ്ഗ പ്രസ്ഥാനങ്ങൾക്ക് രൂപം കൊടുത്തത്. കേരളത്തിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർ കൂടുതൽ ആണ്. അറിവുള്ള സമൂഹത്തെ കേരളം സൃഷ്ടിച്ചു.

ഇടതുപക്ഷ പ്രസ്ഥാനം നില നിൽക്കുന്നത് കാലത്തിന്റെ കൂടെ സംഭാവനയാണ്. സംഘടിതമായി മാത്രമേ മനുഷ്യന് എന്തും നേടാൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി. സി പി ഐ കൂടൽ മണ്ഡലം സെക്രട്ടറി സി കെ അശോകൻ അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ, ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി പി ആർ ഗോപിനാഥൻ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, സി പി ഐ അടൂർ മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ്, ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ആയ എം പി മണിയമ്മ, അടൂർ സേതു, എ ഐ റ്റി യു സി സംസ്ഥാന വൈസ് പ്രസിഡണ്ട് ഇളമണ്ണൂർ രവി, സി പി ഐ ജില്ലാ കൗൺസിൽ അംഗങ്ങളായ എ ദീപകുമാർ, മങ്ങാട് സുരേന്ദ്രൻ, സി പി ഐ കൂടൽ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് കൊല്ലൻപടി, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങൾ ആയ സുഭാഷ്കുമാർ, പി വേണു, ബി കെ എം യു ദേശീയ സമിതി അംഗം കുറുമ്പകര രാമകൃഷ്ണൻ, എ ഐ ഡി ആർ എം ജില്ലാ പ്രസിഡണ്ട് റ്റി ആർ ബിജു, എ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട് എസ് അഖിൽ,രാജു മത്തായി, എം കെ വാമൻ, എസ് കരുണാകരൻ, കെ സേതുകുമാർ, സന്തോഷ് കലഞ്ഞൂർ തുടങ്ങിയവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...

“2018-ൽ നിപ പടർന്നുപിടിച്ചപ്പോഴാണ് ആരോഗ്യമന്ത്രി ക്യാമ്പ് ചെയ്തത്, ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തം”; വിശദീകരണവുമായി മന്ത്രി...

0
തിരുവനന്തപുരം: നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചില്ലെന്ന ആരോപണത്തില്‍ വിശദീകരണവുമായി...

ഓപ്പറേഷൻ തൂഫാൻ: ജില്ലയിൽ ഇതുവരെ 201 പേർ അറസ്റ്റിൽ ; ശനിയാഴ്ച മാത്രം അറസ്റ്റിലായത്...

0
പത്തനംതിട്ട : ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനു ശേഷം ശക്തമായ പരിശോധനകളും...