യാഹൂ ചൈനയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ഹോങ്കോങ് : യുഎസിലെ അന്താരാഷ്ട്ര ടെക്നോളജി കമ്പനിയായ യാഹൂ ചൈനയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ചൈനയിലെ നിയമപ്രശ്നങ്ങളും വെല്ലുവിളി നിറഞ്ഞ സാഹചര്യവും പ്രവര്‍ത്തനത്തിന് അനുകൂലമല്ലെന്നും അതിനാല്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതായും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാത്ത സേവനങ്ങള്‍ നല്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ അതിന് തടസ്സംനില്‍ക്കുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ചൈനയിലെ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് നന്ദി അറിയിക്കുന്നതായും കമ്പനി പറഞ്ഞു.

ചൈനയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന യു.എസ് ആസ്ഥാനമായ രണ്ടാമത്തെ വലിയ ടെക്നോളജി സ്ഥാപനമാണ് യാഹൂ. കഴിഞ്ഞ മാസം മൈക്രോസോഫ്റ്റിന്റെ പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ് ഇന്‍ ചൈനീസ് സൈറ്റ് പൂട്ടുമെന്ന് അറിയിച്ചിരുന്നു. ഇതിന് മുമ്പ് യാഹൂ ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കുറയ്ക്കുകയും 2015 ല്‍ ബീജിങ് ഓഫീസ് പൂട്ടുകയും ചെയ്തിരുന്നു. യാഹൂവിന്റെ ചില വെബ് പോര്‍ട്ടല്‍ ചൈനയില്‍ ബ്ലോക്ക് ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...