കൗമാരം മുതലുള്ള ആരോഗ്യപ്രശ്നം ; ഒടുവിൽ തുറന്നു പറയാൻ ധൈര്യം കാണിച്ച് നടി

For full experience, Download our mobile application:
Get it on Google Play

മിനിസ്ക്രീനിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് യാമി ഗൗതം. ഇപ്പോൾ താൻ കടന്നു പോയ ശാരീരിക അവസ്ഥയെ കുറിച്ച് പറയുകയാണ് താരം. കെരാറ്റസ് പിലാരിസ് എന്ന ശാരീരിക അവസ്ഥയാണ് തനിക്കുള്ളതെന്നും ഒടുവിൽ അത് ഉൾക്കൊള്ളാൻ തീരുമാനിച്ചെന്നും യാമി തുറന്നു പറയുന്നു.

ചർമം കരാറ്റിൻ കൂടുതൽ ഉത്പാദിപ്പിക്കുന്നതിനാൽ ചെറിയ കുരുക്കളും പാടുകളും വരുന്ന അവസ്ഥയാണിത്. കൈകളിലും തുടകളിലും മുഖത്തുമൊക്കെയാണ് കൂടുതൽ കാണുന്നത്. ഇതേകുറിച്ചാണ് യാമി വ്യക്തമാക്കുന്നത്. ഒരു ഫോട്ടോഷൂട്ടിൽ നിന്നുള്ള തന്റെ ചിത്രങ്ങളിലെ പാടുകൾ മറയ്ക്കുന്ന നടപടിക്രമത്തിനിടെയാണ് ഈ അവസ്ഥ സ്വീകരിക്കാനും തുറന്നു പറയാനും തീരുമാനിച്ചതെന്ന് യാമി പറയുന്നു.

കൗമാരക്കാലം മുതലുള്ള ഈ പ്രശ്നത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. വർഷങ്ങളായി കടന്നു പോകുന്ന അവസ്ഥയോടുള്ള എല്ലാ ഭയത്തെയും അരക്ഷിതാവസ്ഥയെയും തള്ളി പൂർണമനസ്സോടെ കുറവുകളെ സ്നേഹിക്കാനും സ്വീകരിക്കാനും കഴിഞ്ഞെന്നും യാമി വ്യക്തമാക്കി.

ഈ സത്യം നിങ്ങളോട് തുറന്നു പറയാനുള്ള ധൈര്യവും താൻ കണ്ടെത്തിയെന്ന് യാമി പറയുന്നു. ‘ചർമത്തിലെ പാടുകൾ മറയ്ക്കാനോ കണ്ണിനു താഴെയുള്ള ഭാഗം മനോഹരമാക്കാനോ അരക്കെട്ട് പാകപ്പെടുത്തി അവതരിപ്പിക്കാനോ തോന്നുന്നില്ല. എന്നിട്ടും അവ സുന്ദരമായിരിക്കുന്നു.’– യാമി പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...