മടിക്കാതെ ഇനി പഴയ വാഹനം പൊളിക്കാം ; പുതിയ വാഹനത്തിനെ കാത്തിരിപ്പുണ്ട് നികുതിയിളവ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : പഴയവാഹനം പൊളിച്ചതിന്റെ സാക്ഷ്യപത്രം ഹാജരാക്കിയാല്‍ പുതിയവാഹനത്തിന് റോഡ് നികുതിയിളവ് ലഭിക്കും. സ്വകാര്യവാഹനങ്ങള്‍ക്ക് 25 ശതമാനവും പൊതുവാഹനങ്ങള്‍ക്ക് 15 ശതമാനവും നികുതി കുറയും. കേന്ദ്രസര്‍ക്കാര്‍ തീരുമാനമാണെങ്കിലും ഇതിന്റെ സാമ്പത്തിക നഷ്ടം ഉണ്ടാകുക സംസ്ഥാനസര്‍ക്കാരിനാണ്. റോഡ് നികുതി സംസ്ഥാന ഖജനാവിലേക്കാണ് ലഭിക്കുന്നത്.

ആഡംബര വാഹനങ്ങള്‍ക്ക് വിലയുടെ 21 ശതമാനംവരെ റോഡ് നികുതി സംസ്ഥാനത്ത് ഈടാക്കുന്നുണ്ട്. എട്ടുവര്‍ഷത്തില്‍ താഴെ പഴക്കമുള്ള പൊതുവാഹനങ്ങള്‍ക്കും 15 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള സ്വകാര്യവാഹനങ്ങള്‍ ഉപേക്ഷിക്കുന്നവര്‍ക്കുമാണ് ആനുകൂല്യം. ഭേദഗതി അടുത്ത ഏപ്രിലില്‍ നിലവില്‍വരും.

വാഹന രജിസ്ട്രേഷനായ ഭാരത് രജിസ്ട്രേഷനില്‍ കേന്ദ്രീകൃത നികുതി ഏര്‍പ്പെടുത്തിയതും സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കിയിരുന്നു. പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള ഫീസില്‍ എട്ട് ഇരട്ടി വരെ വര്‍ധനവാണ് വരുത്താനൊരുങ്ങുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...