Saturday, May 18, 2024 12:14 am

മല്ലപ്പള്ളി സെൻട്രൽ ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് മിഴിയടച്ചിട്ട് വർഷങ്ങൾ ; ഗതാഗതം തോന്നിയ പോലെ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: സെൻട്രൽ ജംഗ്ഷനിൽ വാഹനഗതാഗതം സുഗമമാക്കുന്നതിനും അപകടരഹിതമാക്കുന്നതിനും പതിറ്റാണ്ടുകൾക്ക് മുൻപ് സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റ് പ്രവർത്തനരഹിതമായിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇതോടെ ടൗണിൽ കൂടിയുള്ള വാഹനഗതാഗതം തോന്നിയപോലെയായതിനാൽ അപകടസാധ്യതയും വർധിച്ചു. പ്രധാന റോഡായ കോട്ടയം – കോഴഞ്ചേരി സംസ്ഥാന പാതയിലാണെങ്കിലും സിഗ്നൽ ലൈറ്റ് നന്നാക്കാൻ അധികാരികൾ തയ്യാറാകാത്തത് അപകടം ക്ഷണിച്ചു വരുത്തുന്നതിന് കാരണമാകുകയാണ്. കെ.എസ്.ആർ.ടി.സി ചെയിൻ സർവീസും സ്വകാര്യ ബസുകളും ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണ് ഓരോ തിമിഷവും സെൻട്രൽ ജംഗ്ഷനിൽകൂടി കടന്നുപോകുന്നത്. ഇതിനു പുറമെ അമിതഭാരം കയറ്റിയ ടിപ്പറുകളുടെ മരണപാച്ചിലും. സിഗ്നൽ ലൈറ്റ് പ്രകാശിക്കാത്തതിനാൽ ഇവർക്ക് തോന്നിയ പോലെ ടൗണിലൂടെ കടന്നുപോകാൻ വഴിയൊരുങ്ങിയിരിക്കുകയാണ്. മറ്റ് ചെറു വാഹനങ്ങളും കാൽ നടയാത്രക്കാരും അപകടഭീതിയിലാണ് ജംഗ്ഷൻ കടക്കുന്നത്. താലൂക്ക് വികസന സമിതി യോഗങ്ങളിൽ നേരത്തെ സിഗ്നൽ ലൈറ്റ് പ്രകാശിപ്പിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ നടപടി ഉണ്ടാകാതായതോടെ എല്ലാവരും പാടെ ഉപേക്ഷിച്ച നിലയിലായി. ഇതോടെ ടൗണിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് നോക്കുകുത്തിയായിരിക്കുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീട്ടില്‍ അതിക്രമിച്ച് കയറി 11കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 58 വര്‍ഷം കഠിനതടവും ഒരുലക്ഷം...

0
കോഴിക്കോട്: പതിനൊന്നുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ 58 വര്‍ഷം...

ചില ഇളവുകൾ മാത്രം, രണ്ടര ലക്ഷം അപേക്ഷകൾ ; ടെസ്റ്റ് പുനരാരംഭിക്കാൻ തീരുമാനമായെന്ന് ട്രാൻസ്‌പോര്‍ട്ട്...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ചില ഇളവുകള്‍ നല്‍കി പുനരാരംഭിക്കുന്നതിനു തീരുമാനമായതായി...

ചാക്കയിൽ ഹോട്ടലിൽ വെച്ച് എയർഫോഴ്സ് ഉദ്യോഗസ്ഥർ തമ്മിലുണ്ടായ സംഘർഷത്തിൽ അന്വേഷണം പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയിൽ ഹോട്ടലിൽ വച്ച് എയർഫോഴ്സ് ഉദ്യോഗസ്ഥർ തമ്മിലുണ്ടായ സംഘർഷത്തിൽ...

ജീവനക്കാരൻ മരിച്ച് 10 വർഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങൾ നൽകിയില്ല ; നടപടിയുണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

0
കൊച്ചി: മുൻസിപ്പൽ സർവീസിൽ ജീവനക്കാരനായിരിക്കെ 2013 സെപ്റ്റംബർ 22 ന് മരിച്ച...