മോഹഭംഗം : കോടിയേരി സെക്രട്ടറിയായി ഉടന്‍ എത്തില്ല – തടയിട്ട് യെച്ചൂരി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സിപിഎം സംസ്ഥാന സെക്രട്ടറിയായി മടങ്ങിയെത്താനുള്ള കോടിയേരി ബാലകൃഷ്ണന്റെ നീക്കം തടഞ്ഞ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കള്ളപ്പണമിടപാടില്‍ മകന്‍ ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെ തുടര്‍ന്നാണ് ചികിത്സയുടെ പേരില്‍ കോടിയേരി ഒരു വര്‍ഷത്തെ അവധിയില്‍ പ്രവേശിച്ചത്. ഒരു വര്‍ഷമായി എ. വിജയരാഘവനാണ് പാര്‍ട്ടിയുടെ ആക്ടിങ് സെക്രട്ടറി.

ബിനീഷ് കോടിയേരിയ്ക്ക് ജാമ്യം ലഭിച്ചതു മുതല്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്താന്‍ കോടിയേരി ബാലകൃഷ്ണന്‍ ശ്രമമാരംഭിച്ചിരുന്നു. നവംബര്‍ ആദ്യം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇതു സംബന്ധിച്ച്‌ തീരുമാനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. കഴിഞ്ഞ ദിവസം ചേര്‍ന്ന സെക്രട്ടേറിയറ്റിലും കോടിയേരിക്ക് മടങ്ങിയെത്താനായില്ല.

മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയും ഇതിനുള്ള നീക്കം നടത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം വരെ കാത്തിരിക്കാനുള്ള സീതാറാം യെച്ചൂരിയുടെ നിര്‍ദേശമാണ് മടങ്ങി വരവു മുടക്കിയത്. ഇതോടെ എ. വിജയരാഘവന്‍ ആക്ടിങ് സെക്രട്ടറിയായി തുടരുകയായിരുന്നു. എറണാകുളത്ത് ഫെബ്രുവരിയിലാകും പാര്‍ട്ടി സംസ്ഥാന സമ്മേളനം. അതുവരെ കോടിയേരി കാത്തിരിക്കണം. യെച്ചൂരിയുടെ ഇടപെടല്‍ പിണറായി-കോടിയേരി അച്ചുതണ്ടിന് തിരിച്ചടിയായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറപ്പൊലിമ : കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജികളിൽ നിന്ന് ഓണപ്പൂക്കൾ വിപണിയിലേക്ക്

0
നാറാണംമൂഴി: ഈ ഓണത്തിന് അത്തപ്പൂക്കളമൊരുക്കാൻ കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജി (Joint Liability...

പമ്പയിൽ പുതിയ പോലീസ് സബ്ഡിവിഷൻ ആരംഭിച്ചേക്കും

0
പമ്പ : ശബരിമലയുടെ സുരക്ഷിതത്വം കണക്കിലെടുത്തു പമ്പയിൽ പുതിയ പോലീസ്...

ടൈൽ പണിയില്‍ അപാകതകൾ – ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നല്കിയില്ല :...

0
തൃശ്ശൂര്‍ : ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ...

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...