പോക്സോ കേസിൽ പ്രതികരിച്ച് യെദിയൂരപ്പ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : പോക്സോ കേസെടുത്തതിന് പിന്നാലെ ആരോപണങ്ങൾ നിഷേധിച്ച് കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദിയൂരപ്പ. ഒന്നര മാസം മുൻപ് പെൺകുട്ടിയും അമ്മയും സഹായം തേടി തന്നെ കാണാൻ എത്തിയിരുന്നുവെന്നും കമ്മീഷണറെ വിളിച്ച് ഇവർക്ക് വേണ്ട സഹായം ചെയ്യാൻ ആകുമോ എന്ന് താൻ അന്വേഷിച്ചിരുന്നു. അത് ഇത്തരം ഒരു കേസ് ആകുമെന്ന് താൻ കരുതിയില്ലെന്നാണ് യെദിയൂരപ്പയുടെ പ്രതികരണം. ഒരു മാസം മുമ്പാണ് ഇവർ തന്നെ കാണാൻ വന്നത്. ആദ്യം ഞാൻ ശ്രദ്ധിച്ചിരുന്നില്ല. അവർ കരയുകയാണെന്ന് പറഞ്ഞപ്പോഴാണ് കാണാൻ കൂട്ടാക്കിയത്. പോലീസ് കമ്മീഷണറെ വിളിച്ച് സഹായം ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചു. അതിന് ശേഷമാണ് ഇവർ തനിക്കെതിരെ ആരോപണമുന്നയിച്ചതെന്നാണ് യെദിയൂരപ്പ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്.

അമ്മക്കൊപ്പം സഹായം ചോദിച്ച് വന്ന 17കാരിയോട് മോശമായി പെരുമാറിയെന്നായിരുന്നു യെദിയൂരപ്പയ്ക്കെതിരായ പരാതി. ഫെബ്രുവരി 2നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രാഥമിക അന്വേഷണം നടത്തിയ ബെംഗളൂരു സദാശിവ നഗർ പോലീസാണ് യെദിയൂരപ്പയ്ക്കെതിരെ പോക്സോ കേസെടുത്തത്. കേസിൽ അന്വേഷണം തുടരുകയാണെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വരയും സ്ഥിരീകരിച്ചു. പരാതി നൽകിയ സ്ത്രീക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരമെന്നും കൂടുതൽ അന്വേഷണത്തിന് ശേഷമേ എന്തെങ്കിലും വ്യക്തമായി പറയാൻ കഴിയൂവെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...