നൂറനാട് പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : നൂറനാട് പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു. കഴിഞ്ഞ മൂന്നാഴ്ചക്കിടെ 9 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 59 പേർ നിരീക്ഷണത്തിൽ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി. നൂറനാട് പഞ്ചായത്തിലെ രണ്ട്,ആറ് വാർഡുകളിലാണ് രോഗബാധ. ആറാം വാർഡിൽ ഏഴ് പേർക്കും രണ്ടാം വാർഡിൽ  രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വിവിധ വാർഡുകളിലായി 59 പേ‍ർ നിരീക്ഷണത്തിലാണ്. എറണാകുളം ജില്ലയിൽ നിന്നും രോഗം ബാധിച്ച് പഞ്ചായത്തിലെത്തിയ വ്യക്തിയാണ് രോഗബാധയുടെ ഉറവിടമെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി. ഇത് കണ്ടെത്താൻ വൈകിയതാണ് രോഗം പടരാൻ ഇടയാക്കിയതെങ്കിലും നിലവിൽ പ്രതിരോധ പ്രവ‍ർത്തനങ്ങള്‍ ശക്തമാക്കിയതായി അധികൃതർ പറഞ്ഞു. ആശാപ്രവർത്തകർ, കുടുംബശ്രീ, മറ്റ് സന്നദ്ധ സംഘടനകളുടെയല്ലാം പങ്കാളിത്തത്തോടെയാണ് പ്രതിരോധ പ്രവ‍ർത്തനങ്ങള്‍. തൊട്ടടുത്ത ചുനക്കര, പാലമേൽ പഞ്ചായത്തുകളിലായി ഇരുപതോളം പേരും ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ളതും ആശങ്കക്കിടയാക്കുന്നുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...